University News
കോ​ഴ്സ് പു​ന​ക്ര​മീ​ക​രി​ച്ചു
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല യുജിസി ​എ​ച്ച്ആ​ർഡിസിക്ക് 202122 ​വ​ർ​ഷ​ത്തി​ൽ യുജിസി ​അ​നു​വ​ദി​ച്ച കോ​ഴ്സു​ക​ളി​ൽ കഴിഞ്ഞ അ​ഞ്ചു മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​തും മാ​റ്റി​വ​ച്ച​തു​മാ​യ സ​ർ​വ​ക​ലാ​ശാ​ല, കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്കു​ള്ള ഓ​ൺ​ലൈ​ൻ റി​ഫ്ര​ഷ​ർ കോ​ഴ്സ് ഇ​ൻ ബ​യോ​ള​ജി​ക്ക​ൽ സ​യ​ൻ​സ് ഡിസംബർ ഒന്പത് മുതൽ 22 വരെ നടത്തുന്ന വി​ധ​ത്തി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു. ഈ കോ​ഴ്സി​നു​ള്ള അ​പേ​ക്ഷ​ക​ൾ ഡിസംബർ രണ്ടിന് വൈ​കു​ന്നേ​രം അ​ഞ്ചുവ​രെ സ്വീ​ക​രി​ക്കും. ഓ​ൺ​ലൈ​ൻ ലൈ​വ് സെ​ഷ​ൻ മുഖേനയാണ് ക്ലാ​സ് ന​ട​ത്തു​ന്ന​ത്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ (www.hrdc.kannuruniversity.ac.in) ല​ഭ്യ​മാ​ണ്. തെ​​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് അ​പേ​ക്ഷാഫോ​മി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന ഇ​മെ​യി​ലി​ൽ അ​റി​യി​പ്പ് ല​ഭി​ച്ച​തി​നുശേ​ഷം മാ​ത്രം ര​ജി​സ്ട്രേ​ഷ​ൻ ഫീസ് ​അ​ട​ച്ചാ​ൽ മ​തി. ഒ​രി​ക്ക​ൽ ന​ൽ​കി​യ ഫീസ് ​ഒ​രുകാ​ര​ണ​വ​ശാ​ലും തി​രി​കെ ന​ൽ​കു​ന്ന​ത​ല്ല.

ഹാ​ൾ ടി​ക്ക​റ്റ്

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ (ഇം​ഗ്ലി​ഷ് ഒ​ഴി​കെ), എം​എ​സ്‌സി, ​എംഎ​സ്ഡ​ബ്ല്യു (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് 2014 അ​ഡ്മി​ഷ​ൻ മു​ത​ൽ), ഏ​പ്രി​ൽ 2021 പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

24ന് ​ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ (20092013 അ​ഡ്മി​ഷ​നു​ക​ൾ) മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പ​രീ​ക്ഷാ​കേ​ന്ദ്രം ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​മാ​ണ്.

ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി മോ​ളി​ക്യു​ലാ​ർ ബ​യോ​ള​ജി (ന​വം​ബ​ർ 2020) പ​രീ​ക്ഷ​ക​ളു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് 23, 24 തീ​യ​തി​ക​ളി​ൽ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം.