സംസ്കൃത സര്‍വകലാശാലയില്‍ വെല്‍നസ് ആന്‍ഡ് സ്പാമാനേജ്മെന്റില് പിജി ഡിപ്ലോമ: 22 വരെ അപേക്ഷിക്കാം
കാലടി: പിജി ഡിപ്ലോമ ഇന്‍ വെന്നസ് ആന്‍ഡ് സ്പാ മാനേജ്മെന്റ് ഒരു പ്രഫഷണല്‍ മാനേജ്മെന്റ് കോഴ്സാണ്. പിജി ഡിപ്ലോമ കോഴ്സിന്റെ നാലാമത്തെ ബാച്ചിലേയ്ക്ക് അപേക്ഷിക്കാം. ഏപ്രില്‍ 22ന് മുമ്പ് ഓണ്‍ലൈനായി അപേക്ഷിക്കണം. പ്രവേശന പരീക്ഷ ഫീസ് ഓണ്‍ലൈനായി അടയ്ക്കാം.
സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന് അംഗീകരിച്ച സ്ഥാപനങ്ങളില്‍ നിന്നും ബി. എ. എം. എസ്. ബിരുദവും ബന്ധപ്പെട്ട സംസ്ഥാനത്തെ കൗണ്‍സില്‍/ബോര്‍ഡില്‍ നിന്നും സ്ഥിരം രജിസ്ട്രേഷനും നേടിയവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 35 വയസ്സ്. ബിരുദ തലത്തില്‍ നേടിയ മാര്‍ക്ക്, സംഘചര്‍ച്ച, ഫിസിക്കല്‍ ഫിറ്റ്നസ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
സ്പാ മാര്‍ക്കറ്റിംഗ് ആന്‍ഡ് ഡിസൈന്‍, സ്പാ ഓപ്പറേഷന്‍സ് ആന്‍ഡ് മാനേജ്മെന്റ്, ഇന്റഗ്രേഷന്‍ ഓഫ് വെല്‍നസ് ടൂള്‍സ്, വെല്‍നസ് ടൂറിസം, മെഡിക്കല്‍ ടൂറിസം എന്നിവയാണ് ഈ കോഴ്സില്‍ പ്രധാനമായും പഠിപ്പിക്കുന്നത്. രണ്ട് സെമസ്റ്ററുകള്‍ ദൈര്‍ഘ്യമുളള കോഴ്സിലെ ആദ്യ സെമസ്റ്റര്‍ തിയറി പഠനമായിരിക്കും. രണ്ടാം സെമസ്റ്ററിലെ മൂന്നു മാസം പ്രമുഖ സ്ഥാപനങ്ങളില്‍ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഉണ്ടായിരിക്കും.
www.ssus.a c.in . ഫോണ്‍: 04812536557