University News
ഗസ്റ്റ് അധ്യാപകരുടെ ഇന്‍റർവ്യു 23 ലേക്ക് മാറ്റി
സർവകലാശാലയിലെ 18 പഠന വകുപ്പുകളിൽ ഒഴിവുള്ള 80 ഗസ്റ്റ് അധ്യാപക തസ്തികകളിലേക്ക് കരാർ നിയമനത്തിന് 19 മുതൽ നടത്താനിരുന്ന വോക്ക്ഇൻ ഇന്‍റർവ്യു് 23, 24, 25, 27 തീയതികളിലേക്ക് മാറ്റി. കുടാതെ അപേക്ഷകരുടെ പ്രായപരിധി 45 ൽ നിന്ന് 70 ആക്കി ഉയർത്തുകയും ചെയ്തിട്ടുണ്ട്. സർവകലാശാല ആസ്ഥാനത്തെ വൈസ് ചാൻസലറുടെ കോണ്‍ഫറൻസ് ഹാളിലാണ് ഇന്‍റർവ്യൂ നടക്കുക. യോഗ്യത, ഇന്‍റർവ്യൂവിന്‍റെ സമയക്രമം തൂടങ്ങിയ വിവരങ്ങൾ www.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

പരീക്ഷ മാറ്റി

ഏപ്രിൽ 30 ലെ വിജ്ഞാപനപ്രകാരം 16, 18 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്ന്, രണ്ട് സെമസ്റ്റർ ബിആർക്ക് (2020 അഡ്മിഷൻ റഗുലർ) ബിരുദ പരീക്ഷകൾ യഥാക്രമം 27, 30 തീയതികളിലേക്ക് മാറ്റി.

പരീക്ഷാ ഫലം

2020 നവംബറിൽ നടന്ന മൂന്ന്, നാല് സെമസ്റ്ററുകൾ എംഎസ്‌സി ഫിസിക്സ് (നോണ്‍സി.എസ്.എസ്.) സ്പെഷൽ മേഴ്സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം 24 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

സ്കൂൾ ഓഫ് ഇന്‍റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് 2021 നവംബറിൽ രണ്ടാം സെമസ്റ്റർ എംഎ (പൊളിറ്റിക്സ് ആൻഡ് ഇന്‍റർനാഷണൽ റിലേഷൻസ്, പൊളിറ്റിക്സ് ആൻഡ്് ഹ്യൂമൻ റൈറ്റ്സ്, പൊളിറ്റികസ് പബ്ലിക് പോളിസി ആൻഡ്് ഗവേണൻസ് 202022 ബാച്ച് സോഷ്യൽ സയൻസ് ഫാക്കൽറ്റി, സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 മാർച്ചിൽ നടന്ന ഒന്ന് മുതൽ അഞ്ച് വരെയുള്ള സെമസ്റ്ററുകൾ എംസിഎ മേഴ്സി ചാൻസ് (2011, 2012, 2013, 2014 ലാറ്ററൽ എൻട്രി) അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം 26 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

2021 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ എംബിഎ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 790 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം 28 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.