University News
പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി അ​സൈ​ൻ​മെന്‍റ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ 2020 പ്ര​വേ​ശ​നം ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​ടെ (ഏ​പ്രി​ൽ 2021 സെ​ഷ​ൻ) ഇ​ന്‍റേ​ണ​ൽ ഇ​വാ​ല്വേ​ഷ​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​സൈ​ൻ​മെ​ന്‍റ് 25 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണം. സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ AcademicsPrivate Registration ലി​ങ്കി​ൽ എ​ൻ​റോ​ൾ​മെ​ന്‍റ് ന​മ്പ​റും ജ​ന​ന​തീ​യ​തി​യും ന​ൽ​കി അ​സൈ​ൻ​മെന്‍റ് ചോ​ദ്യ​ങ്ങ​ളും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. അ​സൈ​ൻ​മെ​ന്‍റു​ക​ൾ​ക്കു​ള്ള ഫീ​സ് പേ​പ്പ​ർ ഒ​ന്നി​ന് 90 രൂ​പ നി​ര​ക്കി​ൽ School of Distance Education Course Fee എ​ന്ന ശീ​ർ​ഷ​ക​ത്തി​ലാ​ണ് അ​ട​യ്ക്കേ​ണ്ട​ത്.

തീ​യ​തി നീ​ട്ടി

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും സെ​ന്‍റ​റു​ക​ളി​ലെ​യും ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി/ഇം​പ്രൂ​വ്മെ​ന്‍റ്), ന​വം​ബ​ർ 2021 പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി പി​ഴ​യി​ല്ലാ​തെ 13 വ​രെ​യും പി​ഴ​യോ​ടെ 15വ​രെ​യും നീ​ട്ടി. സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​പേ​ക്ഷ​ക​ളു​ടെ പ​ക​ർ​പ്പ് 18ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ല​ഭി​ക്ക​ണം. എ​പി​സി 22 മു​ത​ൽ 25 വ​രെ സ​മ​ർ​പ്പി​ക്കാം.