University News
പ്ര​വേ​ശ​ന പ​രീ​ക്ഷ ഹാ​ൾടി​ക്ക​റ്റ്
202223 അ​ധ്യ​യ​നവ​ർ​ഷ​ത്തി​ലെ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പി​ലെ പി​ജി പ്രോ​ഗ്രാ​മു​ക​ളു​ടെ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് ഹാ​ൾ ടി​ക്ക​റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. ബി​എ എ​ൽ​എ​ൽ​ബി പ്ര​വേ​ശ​നപ​രീ​ക്ഷ​യു​ടെ തീ​യ​തി നി​ശ്ച​യി​ച്ചി​ട്ടി​ല്ല. വി​ശ​ദവി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ലാശാ​ല വെ​ബ്സൈ​റ്റ് https://admission.kannuruniversity.ac.in/ സ​ന്ദ​ർ​ശി​ക്കു​ക.

ഹാ​ൾ​ടി​ക്ക​റ്റ്

28 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ (റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി/ഇം​പ്രൂ​വ്മെ​ന്‍റ്), ന​വം​ബ​ർ 2021 പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റും നോ​മി​ന​ൽ റോ​ളും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ര​ണ്ടാംവ​ർ​ഷ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (പ്രി​ലി​മി​ന​റി) റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി/ഇം​പ്രൂ​വ്മെ​ന്‍റ് (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ/എ​സ്ഡി​ഇ ഉ​ൾ​പ്പെ​ടെ), ഏ​പ്രി​ൽ 2022 പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഫോ​ട്ടോ പ​തി​ച്ച് സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ഹാ​ൾ​ടി​ക്ക​റ്റി​നൊ​പ്പം ഫോ​ട്ടോ രേ​ഖ​പ്പെ​ടു​ത്തി​യ ഏ​തെ​ങ്കി​ലും ഗ​വ. അം​ഗീ​കൃ​ത അ​സ​ൽ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കൈ​വ​ശം വ​യ്ക്ക​ണം. തി​രി​ച്ച​റി​യ​ൽ രേ​ഖ​യി​ല്ലാ​ത്ത​വ​ർ​ക്ക് ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ഹാ​ൾ​ടി​ക്ക​റ്റ് ഉ​പ​യോ​ഗി​ക്കാം.

ടൈം​ടേ​ബി​ൾ

ജൂ​ലൈ 20 ന് ​ആ​രം​ഭി​ക്കു​ന്ന ബോ​ട്ട​ണി പ​ഠ​ന​വ​കു​പ്പി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​പ്ലാ​ന്‍റ് സ​യ​ൻ​സ് (റ​ഗു​ല​ർ), മേ​യ് 2021 പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ/ പ്രോ​ജ​ക്‌ട് മൂ​ല്യ​നി​ർ​ണ​യം

മൂ​ന്നാംവ​ർ​ഷ വി​ദൂ​രവി​ദ്യാ​ഭ്യാ​സ ബി​കോം/ബി​ബി​എ(​റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി/ഇം​പ്രൂ​വ്മെ​ന്‍റ്), മാ​ർ​ച്ച് 2022 പ്രാ​യോ​ഗി​കപ​രീ​ക്ഷ​ക​ൾ 29 മു​ത​ൽ ജൂ​ലൈ നാ​ലുവ​രെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. ബി​സി​എ പ്രോ​ജ​ക്‌ട് മൂ​ല്യ​നി​ർ​ണ​യം 29 ന് ​ചാ​ല ചി​ന്മയ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.