University News
പരീക്ഷാ ടൈംടേബിൾ
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എംഎ/ എംഎസ് സി/ എംബിഎ/ എം എൽഐ എസ് സി/ എംസിഎ/ എൽഎൽ എം/ എംഎഡ്/ എംപിഇഎസ് (സിബിസിഎസ്എസ് റെഗുലർ/ സപ്ലിമെന്‍ററി), നവംബർ 2023 പരീക്ഷയുടെ ടൈംടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്.

തീയതി നീട്ടി

അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്‍ററി ഇംപ്രൂവ്മെന്‍റ് മേഴ്‌സി ചാൻസ് ഉൾപ്പെടെ), ഏപ്രിൽ 2024 പരീക്ഷകൾക്ക് പിഴയില്ലാതെ നാളെ വരേയും പിഴയോടുകൂടി 11 ന് വൈകുന്നേരം അഞ്ചു വരേയും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകളുടെ പ്രിന്‍റൗട്ട് / ഫീ റെസിപ്റ്റ് എന്നിവ 13 ന് വൈകുന്നേരം അഞ്ചു വരെ സർവകലാശാലയിൽ സമർപ്പിക്കാം.