University News
ജനറൽ ഡ്യൂട്ടി അസിസ്റ്റന്‍റ് കോഴ്‌സ്
മഹാത്മാ ഗാന്ധി സർവകലാശാല ഇന്‍റർ യൂണിവേഴ്‌സിറ്റി സെന്‍റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ(ഐയുസിഡിഎസ്) ജനറൽ ഡ്യൂട്ടി അസിസ്റ്റന്‍റ് കോഴ്‌സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസത്തെ കോഴ്‌സിൽ ഒരു മാസത്തെ ആശുപത്രി പരിശീലനവും പ്ലേസ്‌മെന്‍റും ലഭിക്കും. പ്രായപരിധിയില്ല. ഓൺലൈൻ, ഓഫ് ലൈൻ ക്ലാസുകൾ ഏപ്രിൽ മൂന്നിന് സർവകലാശാലയിൽ

എംഎസ്ഡബ്ല്യു: അപേക്ഷിക്കാം

മഹാത്മാ ഗാന്ധി സർവകലാശാല ഇന്‍റർ യൂണിവേഴ്‌സിറ്റി സെന്‍റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ്(ഐയുസിഡിഎസ്) നടത്തുന്ന മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്(എംഎസ്ഡബ്ല്യു) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം www.iucds.mgu.ac.in എന്ന വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. 30ന് വൈകുന്നേരം അഞ്ചു വരെ അപേക്ഷകൾ അയയ്ക്കാം.
ഫോൺ: 9495213248, 9483429290, 8891391580

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഒന്ന്, രണ്ട്, മൂന്ന്, നാല് വർഷ ബിപിടി(2015,2016 അഡ്മിഷനുകൾ സപ്ലിമെന്‍ററി, 2014 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 20082013 അഡ്മിഷനുകൾ രണ്ടാം മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് മാർച്ച് 25 വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം.

മാർച്ച് 26ന് ഫൈനോടു കൂടിയും മാർച്ച് 27ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് യൂണിവേഴ്സിറ്റി വെബ്‌സൈറ്റ് സന്ദർശിക്കുക.

പരീക്ഷാ ഫലം

കഴിഞ്ഞ വർഷം ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ ബി.കോം(സിബിസിഎസ് 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെന്‍റ്, 20172021 അഡ്മിഷനുകൾ സപ്ലിമെന്‍ററി) പരീക്ഷാഫലം പ്രസിദ്ധീകരച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് മാർച്ച് 22 വരെ ഓൺലൈനിൽ സമർപ്പിക്കാം.