University News
പരീക്ഷകള്‍ക്ക് അപേക്ഷിക്കാം
ഒന്ന്, രണ്ട്, മൂന്ന് വര്‍ഷ ബിഎസ്‌സി മെഡിക്കല്‍ മൈക്രോബയോളജി (20082014 അഡ്മിഷനുകള്‍ അവസാന മേഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് ഏപ്രില്‍ ഒന്നു വരെ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം. ഏപ്രില്‍ മൂന്നു വരെ ഫൈനോടെയും എട്ടു വരെ സൂപ്പര്‍ ഫൈനോടെയും അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

ഏപ്രില്‍ 22ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ എംഎ (എച്ച്ആര്‍എം) (2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ സപ്ലിമെന്ററി), എംഎച്ച്ആര്‍എം (2020 അഡ്മിഷന്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് ഏപ്രില്‍ അഞ്ചു വരെ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം. എട്ടു വരെ ഫൈനോടെയും 12 വരെ സൂപ്പര്‍ ഫൈനോടെയും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ ടൈം ടേബിള്‍; പേപ്പറുകള്‍ ഉള്‍പ്പെടുത്തി

നാലാം സെമസ്റ്റര്‍ എംസിഎ (20172019 അഡ്മിഷനുകള്‍ സപ്ലിമെന്ററി, ലാറ്ററല്‍ എന്‍ട്രി 20182019 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2017 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ്) പരീക്ഷയില്‍ മൈക്രോപ്രോസസ്സേഴ്സ് ആന്‍ഡ് എംബഡെഡ് സിസ്റ്റം എന്ന ഇലക്ടീവ് പേപ്പര്‍ കൂടി ഉള്‍പ്പെടുത്തി. പരീക്ഷ ഏപ്രില്‍ രണ്ടിന് നടക്കും.

ഒന്‍പതാം സെമസ്റ്റര്‍ ഐഎംസിഎ (2019 അഡ്മിഷന്‍ റെഗുലര്‍, 2017, 2018 അഡ്മിഷനുകള്‍ സപ്ലിമെന്ററി), ഡിഡിഎംസിഎ (2016 അഡ്മിഷന്‍ സപ്ലിമെന്ററി, 2014, 2015 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) പരീക്ഷയില്‍ കൂടുതല്‍ പേപ്പറുകള്‍ ഉള്‍പ്പെടുത്തി. പരീക്ഷകള്‍ ഏപ്രില്‍ നാല്, എട്ട്, 12 തീയതികളില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

ആറാം സെമസ്റ്റര്‍ എംഎസ്‌സി മെഡിക്കല്‍ ബയോകെമിസ്ട്രി (2020 അഡ്മിഷന്‍ റെഗുലര്‍, 20172019 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2016 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ് ഫെബ്രുവരി 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 18 മുതല്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

2022 ഡിസംബറില്‍ നടത്തിയ മൂന്നു മുതല്‍ എട്ടു വരെയുള്ള സെമസ്റ്ററുകള്‍ ബിടെക് (2010 അഡ്മിഷന്‍ മുതല്‍ സപ്ലിമെന്ററി, മേഴ്സി ചാന്‍സ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 26 വരെ പരീക്ഷാ കണ്‍ട്രോളറുടെ കര്യാലയത്തില്‍ സമര്‍പ്പിക്കാം.

കഴിഞ്ഞ നവംബറില്‍ വിജ്ഞാപനം പുറപ്പെടുവിച്ച രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ്(എംപിഇഎസ്)(2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ സപ്ലിമെന്ററിയും ഇംപ്രൂവ്മെന്റും) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 22 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാം.