University News
പ്രൊജക്റ്റ് മൂല്യനിർണയം/ വാചാ പരീക്ഷകൾ
ആറാം സെമസ്റ്റർ ബിഎ കന്നഡ ഡിഗ്രി (റെഗുലർ/ സപ്ലിമെന്‍ററി) ഏപ്രിൽ 2024 പ്രൊജക്റ്റ് മൂല്യനിർണയം/ വാചാ പരീക്ഷകൾ 15 ന് അതത് കോളജുകളിൽ വച്ച് നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.

ഹാൾ ടിക്കറ്റ്

സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, മഞ്ചേശ്വരം കാമ്പസിലെ ത്രിവത്സര എൽഎൽബി മൂന്നാം സെമസ്റ്റർ (റെഗുലർ), നവംബർ 2023 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡിപ്പാർട്ട്മെന്‍റിലെ പത്താം സെമസ്റ്റർ ബിഎഎൽഎൽബി (റെഗുലർ/ സപ്ലിമെന്‍ററി), മെയ് 2024 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഓഫ് ലൈൻ ആയി അപേക്ഷിച്ച വിദ്യാർഥികളുടെ ഹാൾ ടിക്കറ്റ് പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ എത്രയും പെട്ടെന്ന് സർവകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0497 2715264