സർവകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എംകോം (ഫൈവ് ഇയർ ഇന്‍റഗ്രേറ്റഡ്) സിബിസിഎസ്എസ് (റെഗുലർ 2022 അഡ്മിഷൻ), നവംബർ 2023 പരീക്ഷയുടെ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് ഏപ്രിൽ ഒന്നിന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംഎസ്‌സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (റെഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്) ഒക്ടോബർ 2023 പരീക്ഷാ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർ മൂല്യ നിർണ്ണയം/ സൂക്ഷ്മ പരിശോധന/ പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷകൾ 27 ന് വൈകുന്നേരം അഞ്ചുവരെ ഓൺലൈൻ ആയി സ്വീകരിക്കും.
പരീക്ഷാ സമയം
അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്/ മേഴ്‌സി ചാൻസ്) പരീക്ഷകൾ വെള്ളിയാഴ്ചകളിൽ രാവിലെ 9 .30 നും മറ്റു ദിവസങ്ങളിൽ 10 നും ആരംഭിക്കും.