കണ്ണൂർ: 202425 അധ്യയന വർഷത്തിൽ, കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകു പ്പുകളിൽ/ സെന്ററുകളിൽ പിജി പ്രോഗ്രാമുകളിലേക്കും മഞ്ചേശ്വരം കാമ്പസിലെ ത്രിവത്സര എൽഎൽബി പ്രോഗ്രാമിനുമുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇരുപത്തിയെട്ടോളം പഠന വകുപ്പുകളിലായി പുതുതലമുറ കോഴ്സുകൾ ഉൾപ്പെടെ നാല്പതിലധികം പ്രോഗ്രാമുകളിലേക്കാണ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഏപ്രിൽ 30 ന് വൈകുന്നേരം അഞ്ചു വരെ ഓൺലൈനായി അപേക്ഷിക്കാം.
മുൻ സെമസ്റ്റർ/ വർഷ പരീക്ഷകളെല്ലാം വിജയിച്ചവരും എന്നാൽ അവസാന സെമസ്റ്റർ/ വർഷ ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഈ വിദ്യാർഥികൾ അഡ്മിഷന്റെ അവസാന തീയതിക്കകം സർവകലാശാല നിഷ്കർഷിച്ച യോഗ്യത നേടിയിരിക്കണം. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന അപേക്ഷകർ കണ്ണൂർ സർവകലാശാലയുടെ വെബ്സൈറ്റിൽ (www.admission.kannuruniversity.ac.in) ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യേണ്ടതാണ്. വിവിധ പഠനവകുപ്പുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അതാത് പഠനവകുപ്പുകളുടെ പ്രോസ്പെക്ടസിൽ ലഭ്യമാണ്.
ഓൺലൈൻ രജിസ്ട്രേഷൻ ഫീസ് എസ് സി/ എസ്ടി/ പിഡബ്ല്യൂബിഡി വിഭാഗങ്ങൾക്ക് 200 രൂപയും മറ്റ് വിഭാഗങ്ങൾക്ക് 500 രൂപയുമാണ്. ഓരോ അധിക പ്രോഗ്രാമിനും അപേക്ഷിക്കുന്നതിനുള്ള രജിസ്ട്രേഷൻ ഫീസ് എസ് സി/ എസ്ടി/ പി ഡബ്ല്യൂ ബിഡി വിഭാഗങ്ങൾക്ക് 100 രൂപ വീതവും, മറ്റ് വിഭാഗങ്ങൾക്ക് 200 രൂപ വീതവുമാണ്. എസ്ബിഐ ഇ പേ വഴി ഓൺലൈനായാണ് രജിസ്ട്രേഷൻ ഫീസ് അടയ്ക്കേണ്ടത്. ഡിഡി, ചെക്ക്, ചലാൻ തുടങ്ങിയവ സ്വീകരിക്കുന്നതല്ല. ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും ഓൺലൈൻ പേയ്മെന്റിന്റെ പ്രിന്റ് ഔട്ടും സൂക്ഷി ക്കേണ്ടതും അഡ്മിഷൻ സമയത്ത് അതാത് പഠന വകുപ്പുകളിലേക്ക് സമർപ്പിക്കേണ്ടതുമാണ്.
പ്രവേശനപരീക്ഷയ്ക്ക് ലഭിക്കുന്ന മാർക്കിൻറെ അടിസ്ഥാനത്തിലാണ് പ്രവേശനം. പരീക്ഷാ തീയതി പിന്നീട് അറിയിക്കും.
എംബിഎ പ്രോഗ്രാമിന്റെ പ്രവേശനം കെ മാറ്റ്/ സി മാറ്റ്/ കാറ്റ് എന്നീ പ്രവേശന പരീക്ഷകളുടെ സ്കോറിന്റേയും, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവയുടെ സ്കോറിന്റേയും അടിസ്ഥാനത്തി ലാണ്. അപേക്ഷ സമർപ്പിക്കുന്ന വിദ്യാർഥികൾക്കുള്ള പ്രവേശന പരീക്ഷകൾ കണ്ണൂർ, തലശേരി, കാസർഗോഡ്, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നടക്കും.
വെയ്റ്റേജ്/ സംവരണാനുകൂല്യം ആവശ്യമുള്ള വിദ്യാർഥികൾ പ്രസ്തുത വിവരങ്ങൾ ഓൺലൈൻ രജിസ്ട്രേഷനുള്ള അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത പക്ഷം അഡ്മിഷൻ സമയത്ത് പ്രസ്തുത രേഖകൾ ഹാജരാക്കിയാലും മേല്പറഞ്ഞ ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല. പ്രോസ്പെക്ടസ് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. സംശയങ്ങൾക്ക് 7356948230, 04972715284, 04972715261 എന്നീ നമ്പറുകളിലും
[email protected] എന്ന മെയിൽ ഐഡിയിലും ബന്ധപ്പെടാവുന്നതാണ്.
അസിസ്റ്റന്റ് പ്രഫസർ കണ്ണൂർ: കണ്ണൂർ സർവകലാശാല പയ്യന്നൂർ സ്വാമി ആനന്ദ തീർഥ കാമ്പസിലെ സംഗീത വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു. സംഗീതത്തിൽ ബിരുദാനന്തര ബിരുദവും, നെറ്റുമാണ് യോഗ്യത. താല്പര്യമുള്ളവർ ബയോഡാറ്റ സഹിതം 2024 മാർച്ച് 22 നകം
[email protected] എന്ന ഇമെയിലേയ്ക്ക് അപേക്ഷ സമർപ്പിക്കണം. ഫോൺ: 9895232334.
പരീക്ഷാ കേന്ദ്രത്തിൽ മാറ്റം കണ്ണൂർ: ആറാം സെമസ്റ്റർ ബിരുദ (സപ്ലിമെന്ററി/ മേഴ്സി ചാൻസ്) ഏപ്രിൽ 2024 പരീക്ഷകൾക്ക് തൃക്കരിപ്പൂർ ആർട്സ് ആൻഡ് സയൻസ് കോളജ് പരീക്ഷാ കേന്ദ്രം ആയി അപേക്ഷിച്ച വിദ്യാർഥികൾ, പ്രസ്തുത പരീക്ഷകൾക്ക് വിളയങ്കോട്, വാദി ഹുദാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് അഡ്വാൻ സ്ഡ് സ്റ്റഡീസിൽ (വിറാസ്) ഹാജരാവേണ്ടതാണ്. പരീക്ഷകൾ, വെള്ളിയാഴ്ചകളിൽ രാവിലെ 9 .30 നും മറ്റു ദിവസങ്ങളിൽ 10 മണിക്കും ആരംഭിക്കും
പരീക്ഷാ ഫലം കണ്ണൂർ സർവകലാശാല നടത്തിയ നാലാം സെമസ്റ്റർ ബിടെക് ഡിഗ്രി സപ്ലിമെൻററി മേഴ്സി ചാൻസ് (2007 2014 അഡ്മിഷൻ, പാർട്ട് ടൈം ഉൾപ്പെടെ), ഏപ്രിൽ 2023 പരീക്ഷാ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. മാർക്ക് ലിസ്റ്റുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കുന്നതാണ്. പുനപരി ശോധന/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ മൂന്നിന് വൈകുന്നേരം അഞ്ചു വരെ.
ടൈം ടേബിൾ ഏപ്രിൽ എട്ടിന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2024 പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 2014 മുതൽ 2018 വരെയുള്ള കാലയളവിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കുള്ള സപ്ലിമെന്റ്റി/ മേഴ്സി ചാൻസ് പരീക്ഷകളുടെ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും. പരീക്ഷകൾ, വെള്ളിയാഴ്ചകളിൽ രാവിലെ 9 .30 നും മറ്റു ദിവസങ്ങളിൽ 10 നും ആരംഭിക്കും.