University News
പ്രായോഗിക പരീക്ഷകൾ
രണ്ടാം സെമസ്റ്റർ എംഎസ‌്സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റാ അനലിറ്റിക്സ് ഡിഗ്രി (റെഗുലർ 2022 അഡ്മിഷൻ) ഏപ്രിൽ 2023 പ്രായോഗിക പരീക്ഷകൾ 26 ന് അങ്ങാടിക്കടവ് ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളജിൽ വച്ചുനടത്തുന്നതാണ്. ടൈം ടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടുക.

ടൈം ടേബിൾ

2014 മുതൽ 2018 വരെയുള്ള കാലയളവിൽ അഫിലിയേറ്റഡ് കോളജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കുള്ള നാലാം സെമസ്റ്റർ ബിരുദ സപ്ലിമെന്‍ററി/ മേഴ്‌സി ചാൻസ് (ഏപ്രിൽ 2024 ), നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ്‌സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, ഏപ്രിൽ 2024 പരീക്ഷകളുടെ ടൈം ടേബിൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷകൾ, വെള്ളിയാഴ്ചകളിൽ രാവിലെ 9.30 നും മറ്റു ദിവസങ്ങളിൽ 10ന് ആരംഭിക്കും.

പരീക്ഷാ രജിസ്ട്രേഷൻ

ഒന്ന്, രണ്ട് വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി, ഏപ്രിൽ 2024 (പ്രൈവറ്റ്‌ രജിസ്ട്രേഷൻ/ വിദൂര വിദ്യാഭ്യാസം ഉൾപ്പെടെ) പരീക്ഷകൾക്ക് 22ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.