University News
റിസര്‍ച്ച് അസ്സിസ്റ്റന്റ്
കോട്ടയം: എംജി സര്‍വകലാശാലയില്‍ റൂസാ പ്രോജക്ടില്‍ റിസേര്‍ച്ച് അസിസ്റ്റന്റ് തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍(ഗാന്ധിയന്‍ സ്റ്റഡീസിനും ഡവലപ്‌മെന്റ് സ്റ്റഡീസിനും മുന്‍ഗണന) ബിരുദാനന്തര ബിരുദവും യുജിസി നെറ്റും ആണ് അടിസ്ഥാന യോഗ്യത. അപേക്ഷയും സിവിയും അനുബന്ധ രേഖകള്‍ സഹിതം ഒരു പിഡിഎഫ് ഫൈല്‍ ആയി മെയിലില്‍ ഏപ്രില്‍ ഒന്‍പതു വരെ അയയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍. 9447887321

പരീക്ഷയ്ക്ക് അപേക്ഷിക്കാം

നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്‌സി, എംഎ പ്രോഗ്രാംസ് (ഇന്റഗ്രേറ്റഡ് എംഎ ഇന്‍ ലാംഗ്വേജ് ഇംഗ്ലീഷ്, ഇന്റഗ്രേറ്റഡ് എംഎസ്‌സി ഇന്‍ ബേസിക് സയന്‍സ് ഫിസിക്സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, ഇന്റഗ്രേറ്റഡ് എംഎസ്‌സി ഇന്‍ കംപ്യൂട്ടര്‍ സയന്‍സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, ഡേറ്റാ സയന്‍സ് 2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്റും സപ്ലിമെന്ററിയും) പരീക്ഷകള്‍ ഏപ്രില്‍ 15ന് ആരംഭിക്കും. ഏപ്രില്‍ രണ്ടു വരെ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം. ഏപ്രില്‍ അഞ്ചു വരെ ഫൈനോടെയും എട്ടു വരെ സൂപ്പര്‍ ഫൈനോടെയും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷാ തീയതി

മൂന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്‌സി, എംഎ പ്രോഗ്രാംസ് ( ഇന്റഗ്രേറ്റഡ് എംഎസ്‌സി ഇന്‍ ബേസിക് സയന്‍സ് സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി, ഫിസിക്സ്, ഇന്റ്രേഗറ്റഡ് എംഎസ്‌സി ഇന്‍ കംപ്യൂട്ടര്‍ സയന്‍സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, ഡേറ്റാ സയന്‍സ്, ഇന്റഗ്രേറ്റഡ് എം.എ ഇന്‍ ലാംഗ്വേജ് ഇംഗ്ലീഷ് (2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്റും സപ്ലിമെന്ററിയും) പരീക്ഷകള്‍ ഏപ്രില്‍ എട്ടിന് ആരംഭിക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

ആറാം സെമസ്റ്റര്‍ ബിവോക് സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് ആന്‍ഡ് സിസ്റ്റം അഡ്മിനിസ്ട്രേഷന്‍ (2021 അഡ്മിഷന്‍ റെഗുലര്‍, 2018, 2019, 2020 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മാര്‍ച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഏപ്രില്‍ എട്ടു മുതല്‍ മാറമ്പള്ളി എംഇഎസ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് (2017, 2018 അ്മിഷനുകള്‍ സപ്ലിമെന്ററി, 2014, 2015, 2016 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ് മെയ് 2023) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രില്‍ എട്ടു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി ബോട്ടണി (2017, 2018 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2014, 2015, 2016 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ് മേയ് 2023) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രില്‍ അഞ്ചു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.