University News
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നാം വര്‍ഷ ബിഎസ്്‌സി എംആര്‍ടി (2008 മുതല്‍ 2015 വരെ അഡ്മിഷനുകള്‍ അവസാന മേഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് ഏപ്രില്‍ 15 വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. ഏപ്രില്‍ 17 വരെ ഫൈനോടെയും 19 വരെ സൂപ്പര്‍ ഫൈനോടെയും അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

ടൈം ടേബിള്‍ പരിഷ്‌കരിച്ചു

ഏപ്രില്‍ എട്ടിന് തുടങ്ങാനിരുന്ന മൂന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്‌സി, എംഎ പ്രോഗ്രാംസ് (ഇന്റഗ്രേറ്റഡ് എംഎസ്‌സി ഇന്‍ ബേസിക് സയന്‍സ് (സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി, ഫിസിക്സ്), ഇന്റഗ്രേറ്റഡ് എംഎസ്‌സി ഇന്‍ കംപ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മെഷീന്‍ ലേണിംഗ്, ഡേറ്റാ സയന്‍സ്), ഇന്റഗ്രേറ്റഡ് എം.എ ഇന്‍ ലാംഗ്വേജ് ഇംഗ്ലീഷ് (2022 അഡ്മിഷന്‍ റെഗുലര്‍) പരീക്ഷകള്‍ ഏപ്രില്‍ 12ന് തുടങ്ങുന്ന വിധം പുനഃക്രമീകരിച്ചു. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

ഒന്നാം സെമസ്റ്റര്‍ എംഎസ്്‌സി ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ (2023 അഡ്മിഷന്‍ റെഗുലര്‍, 20202022 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മേഴ്സി ചാന്‍സ്, 2017 അഡ്മിഷന്‍ അവസാന മേഴ്സി ചാന്‍സ് മാര്‍ച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഏപ്രില്‍ രണ്ടിനു തുടങ്ങും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

ആറാം സെമസ്റ്റര്‍ ബിവോക് ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് ഓട്ടോമേഷന്‍ (2021 അഡ്മിഷന്‍ റെഗുലര്‍, 2018, 2019, 2020 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് പുതിയ സ്‌കീം ഫെബ്രുവരി 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഏപ്രില്‍ രണ്ടു മുതല്‍ മാറമ്പള്ളി എംഇഎസ് കോളജില്‍ നടക്കും.

പരീക്ഷാ ഫലം

കഴിഞ്ഞ ഓഗസ്റ്റില്‍ വിജ്ഞാപനം ചെയ്ത ആറാം സെമസ്റ്റര്‍ ബിപിഇഎസ് (2020 അഡ്മിഷന്‍ റെഗുലര്‍, 2016, 2017, 2018, 2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ഏപ്രില്‍ 12 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാം.

വരുമാന നികുതി ഏപ്രില്‍ 15ന് മുന്‍പ് നല്‍കണം

എംജി സര്‍വകലാശാലയിലെ പെന്‍ഷനര്‍മാരുടെ 202425 സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത വരുമാന നികുതി കണക്കാക്കുന്നതിനുള്ള ആന്റിസിപേറ്ററി കംപ്യൂട്ടേഷന്‍ സ്റ്റേറ്റ്മെന്റ് ഫോറം സര്‍വകലാശാല വെബ്‌സൈറ്റിലെ (www.mgu.ac.in) Circulars എന്ന ലിങ്കിലും പെന്‍ഷനേഴ്‌സ് പോര്‍ട്ടലിലും ലഭിക്കും. ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം 202425 വര്‍ഷത്തെ സേവിംഗ്സ് സംബന്ധമായ പ്രതീക്ഷിത കണക്കുകള്‍ സഹിതം രജിസ്ട്രാര്‍, മഹാത്മാ ഗാന്ധി സര്‍വകലാശാല, പ്രിയദര്‍ശിനി ഹില്‍സ് പി.ഒ, കോട്ടയം 686560 എന്ന വിലാസത്തില്‍ ഏപ്രില്‍ 15ന് മുന്‍പ് അയയ്ക്കണം.