പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
2017 സെപ്റ്റംബറിൽ നടത്തിയ രണ്ടാംവർഷ ബിഎസ്്സി എംഎൽടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി, 2017 ഒക്ടോബറിൽ നടത്തിയ രണ്ടാംവർഷ ബിഎസ്്സി ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി, 2017 ഒക്ടോബറിൽ നടത്തിയ മൂന്നാംവർഷ ബിഎസ്്സി എംഎൽടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസ്സുകളുടേയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓണ്ലൈൻ ആയി 28നകം അപേക്ഷിക്കണം.
റീടോട്ടലിംഗ് ഫലം
2017 ഒക്ടോബറിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ രണ്ടാംവർഷ എംപിടി (2015 പ്രവേശനം) ഫിസിയോതെറാപ്പി ഇൻ ന്യൂറോളജി ആൻഡ് ഫിസിയോതെറാപ്പി ഇൻ മസ്ക്കുലോ സ്കെലറ്റൽ ആൻഡ് സ്പോർട്സ് പരീക്ഷകളുടെ റീടോട്ടലിംഗ് ഫലം പ്രസിദ്ധപ്പെടുത്തി.
മാർക്ക് ലിസ്റ്റും പ്രൊവിഷണൽ സർട്ടിഫിക്കറ്റും
2017 സെപ്റ്റംബറിൽ നടത്തിയ രണ്ടാം വർഷ പോസ്റ്റ് ബേസിക് ബിഎസ്്സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷ, നാലാം വർഷ ബിഎസ്്സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷ എന്നിവയുടെ മാർക്ക് ലിസ്റ്റുകളും പാസായവരുടെ പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളും അതാത് നഴ്സിംഗ് കോളജുകളിലേക്ക് അയച്ചിട്ടുണ്ട്. വിദ്യാർഥികൾ അവ കൈപ്പറ്റണം.
പരീക്ഷാതീയതികൾ
28 മുതൽ ആരംഭിക്കുന്ന തേർഡ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി പാർട്ട് ടു റെഗുലർ പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
28 മുതൽ ആരംഭിക്കുന്ന നാലാം വർഷ ബിപിടി ഡിഗ്രി സപ്ലിമെന്ററി (2012 ആൻഡ് 2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മാർച്ച് 12 മുതൽ ആരംഭിക്കുന്ന ഫസ്റ്റ് സെമസ്റ്റർ ബിഫാം ഡിഗ്രി റെഗുലർ (2017 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മാർച്ച് 12 മുതൽ ആരംഭിക്കുന്ന ഫസ്റ്റ് പ്രൊഫഷണൽ ബിഎസ്്എംഎസ് ഡിഗ്രി സപ്ലിമെന്ററി (2013 സ്കീം) തീയതി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മാർച്ച് 14 മുതൽ ആരംഭിക്കുന്ന ഫസ്റ്റ് ബിയുഎംഎസ് ഡിഗ്രി സപ്ലിമെന്ററി (2015 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ, സെക്കൻഡ് ബിയുഎംഎസ് ഡിഗ്രി സപ്ലിമെന്ററി (2015 സ്കീം) തിയറി പരീക്ഷ ടൈംടേബിൾ എന്നിവ പ്രസിദ്ധപ്പെടുത്തി.