University News
എം​ബി​എ പ​രീ​ക്ഷ​യ്ക്ക് മാ​റ്റ​മി​ല്ല
സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് ന​ട​ത്തു​ന്ന​തി​നാ​യി പു​തു​ക്കി നി​ശ്ച​യി​ച്ചി​ട്ടു​ള്ള നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷ​യു​ടെ ’റീ​ട്ടെ​യി​ൽ ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റ്’ എ​ന്ന പേ​പ്പ​റി​ന്‍റെ പ​രീ​ക്ഷ​യ്ക്ക് മാ​റ്റ​മി​ല്ല.

പ്രൈ​വ​റ്റ് ബി​എ, ബി​കോം അ​പേ​ക്ഷാ തീ​യ​തി

സ്കൂ​ൾ ഓ​ഫ് ഡി​സ്റ്റ​ൻ​സ് എ​ജ്യൂ​ക്കേ​ഷ​ന്‍റെ കീ​ഴി​ൽ ന​ട​ത്തു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​എ, ബി​കോം (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ സി​ബി​സി​എ​സ്എ​സ് റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തും. അ​പേ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ എ​ഴു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 10 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 12 വ​രെ​യും സ്വീ​ക​രി​ക്കും. പേ​പ്പ​റൊ​ന്നി​ന് 20 രൂ​പ വീ​തം (സെ​മ​സ്റ്റ​റി​ന് പ​ര​മാ​വ​ധി 100 രൂ​പ) സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം. അ​പേ​ക്ഷാ​ഫോ​റം സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. അ​പേ​ക്ഷാ​ഫോ​മി​ന്‍റെ വി​ല​യാ​യി 20 രൂ​പ പ​രീ​ക്ഷാ​ഫീ​സി​നൊ​പ്പം അ​ട​യ്ക്ക​ണം. ഫീ​സ് epay.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി അ​ട​യ്ക്ക​ണം. ബി​എ അ​പേ​ക്ഷ​ക​ൾ പ​രീ​ക്ഷാ​വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ നാ​ലി​നും ബി​കോം അ​പേ​ക്ഷ​ക​ൾ പ​രീ​ക്ഷാ​വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ അ​ഞ്ചി​നും നേ​രി​ട്ട് സ​മ​ർ​പ്പി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ് (സി​എ​സ്എ​സ് റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും സെ​പ്റ്റം​ബ​ർ ഒ​ന്നു വ​രെ അ​പേ​ക്ഷി​ക്കാം.