ഇന്നു മുതൽ 15 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു
ഇന്നു മുതൽ 15 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട്.
ബിപിഎഡ്, ബിഎൽഐസി
ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ ബിപിഎഡ്, ബിഎൽഐസി പ്രോഗ്രാമുകളിലേക്കു പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കായുള്ള സ്പെഷൽ അലോട്ട്മെന്റ് നടത്തും.
www.cap.mgu.ac.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഓപഷൻ നൽകാം. കോളജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. സ്പെഷൽ അലോട്ട്മെന്റ് ലിസ്റ്റ് സെപ്റ്റംബർ അഞ്ചിനു പ്രസിദ്ധീകരിക്കും. ഓണ്ലൈൻ രജിസ്ട്രേഷനായി www.cap.m gu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
തീയതി നീട്ടി
മൂന്നാം വർഷ ബിഎസ്സി എംആർടി (2016ന് മുന്പുള്ള അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകൾക്ക് ഏഴു വരെയും 50 രൂപ പിഴയോടെ 10 വരെയും 500 രൂപ സൂപ്പർഫൈനോടെ 11 വരെയും അപേക്ഷിക്കാം. പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട്.
പുനർമൂല്യനിർണയം
15 മുതൽ 30 വരെ എന്നു നിശ്ചയിച്ചിരുന്ന വിവിധ പരീക്ഷകളുടെ പുനർമൂല്യനിർണയ അപേക്ഷകൾ പിഴ ഈടാക്കാതെ നാലുവരെ വരെ നൽകാം.
വൈവാവോസി
നാലാം സെമസ്റ്റർ എംഎസ്സി ബയോ സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വൈവാവോസിയും 18, 19 തീയതികളിൽ പാലാ സെന്റ് തോമസ് കോളജിൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.
സംവരണ സീറ്റൊഴിവ്
സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്മെന്റ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിൽ എംഎ ഗാന്ധിയൻ സ്റ്റഡീസ് ബാച്ചിൽ പട്ടികവർഗവിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. ഫോൺ: 0481 2731039.
പരീക്ഷാഫലം
2017 ഡിസംബറിലെ മൂന്നാം സെമസ്റ്റർ എംഎസ്സി ഇലക്ട്രോണിക്സ്, ബയോ ഇൻഫർമാറ്റിക്സ് (പിജിസിഎസ്എസ്. റഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 12 വരെ അപേക്ഷിക്കാം.
2018 മേയിലെ എട്ടാം സെമസ്റ്റർ ബിടെക് (റെഗുലർ, സപ്ലിമെന്ററി), ഏഴാം സെമസ്റ്റർ ബിടെക് (ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പുതിയ സ്കീം, പഴയ സ്കീം, മേഴ്സി ചാൻസ്) പരീക്ഷകളുടെ ഫലം (CISAT കോളജ് ഒഴികെ) പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 15 വരെ അപേക്ഷിക്കാം.
2017 ഡിസംബർ, 2018 ഫെബ്രുവരി, മേയ് മാസങ്ങളിലെ ഒന്നും രണ്ടും മൂന്നും നാലും സെമസ്റ്റർ ബിപിഎഡ് (റെഗുലർ, സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 15 വരെ അപേക്ഷിക്കാം.
2015 സെപ്റ്റംബറിലെ അവസാന വർഷ ബിഎസ്സി നഴ്സിംഗ് (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ തടഞ്ഞുവയ്ക്കപ്പെട്ട പരീക്ഷാഫലം പ്രസി ദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുന്നവർ നിശ്ചിതഫോറത്തിൽ ഒരു പേപ്പറിന് 500 രൂപ നിരക്കിൽ ഫീസൊടുക്കി ആറിനു മുന്പായി പരീക്ഷാകണ്ട്രോളറുടെ ഓഫീസിൽ സമർപ്പിക്കണം. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിതഫോമിൽ ഒരു പേപ്പറിന് 150 രൂപ നിരക്കിൽ ഫീസടച്ച് ആറിനു മുന്പായി പരീക്ഷാ കണ്ട്രോളറുടെ ഓഫീസിൽ സമർപ്പിക്കണം. അപേക്ഷകൾ സർവകലാശാലാ പരീക്ഷാസ്റ്റോറിൽനിന്ന് 25 രൂപ നിരക്കിൽ ലഭ്യമാണ്. പരീക്ഷയുടെ ഹാൾ ടിക്കറ്റ്, മാർക്ക്ലിസ്റ്റിന്റെ ഫോട്ടോകോപ്പി അപേക്ഷയോടൊപ്പം ഹാജരാക്കണം.
2017 ഡിസംബറിലെ മൂന്നാം സെമസ്റ്റർ എംഎ പ്രിന്റ് ആൻഡ്് ഇലക്ട്രോണിക് ജേർണലിസം (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 10 വരെ അപേക്ഷിക്കാം.
തെരഞ്ഞെടുപ്പ് ഒക്ടോബർ 10ന്
മഹാത്മാഗാന്ധി സർവകലാശാലാ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് ഒക്ടോബർ 10ന് നടത്തും. പ്രാഥമിക വോട്ടർ പട്ടിക 12ന് പ്രസിദ്ധീകരിക്കും. പരാതികൾ 24ന് ഉച്ചകഴിഞ്ഞു രണ്ടു വരെ സ്വീകരിക്കും. അന്തിമ വോട്ടർപ്പട്ടിക 25ന് പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പ് സംബന്ധിച്ച വിശദമായ പുനഃവിജ്ഞാപനം 11ന് ഉച്ചകഴിഞ്ഞ് ഒന്നിനു സർവകലാശാലാ ഓഫീസിലും www.mgu.ac.in ലും പ്രസിദ്ധീകരിക്കും.
അർധവാർഷിക സെമിനാർ്
സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ നിയമവകുപ്പിലെ ഗവേഷണ വിദ്യാർഥികളുടെ ഗവേഷണ പുരോഗതി വിലയിരുത്താനുള്ള അർധവാർഷിക സെമിനാർ ഒക്ടോബർ മൂന്നിനു രാവിലെ 10ന് സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടത്തും. ഫോൺ: 9446126162.
...