പ്രവേശന നടപടികൾ പൂർത്തിയാക്കേണ്ട തീയതി നീട്ടി
തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ ബിഎ, ബിഎഫ്എ പ്രോഗ്രാമുകളുടെ പ്രവേശന നടപടികൾ പൂർത്തിയാക്കേണ്ട തീയതി 17 വരെയും എംഎ പ്രോഗ്രാമുകളുടേത് ഒക്ടോബർ നാലു വരെയും നീട്ടി.
അപേക്ഷാ തീയതി
സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ 201718 അക്കാദമിക വർഷത്തെ ഒന്നാം സെമസ്റ്റർ എംഫിൽ (സിഎസ്എസ്) എക്സ്റ്റേണൽ പരീക്ഷകൾ 18 മുതൽ ആരംഭിക്കും. അപേക്ഷകൾ 11 വരെയും 50 രൂപ പിഴയോടെ 14 വരെയും സ്വികരിക്കും. 1100 രൂപയാണ് പരീക്ഷാഫീസ്. എസ്സി, എസ്ടി വിദ്യാർഥികൾ ഫീസടയ്ക്കേണ്ടതില്ല. യൂണിവേഴ്സിറ്റി ഇപോർട്ടലിലെ ഇപേയ്മെന്റ് വഴിയാണ് ഫീസടയ്ക്കേണ്ടത്.
പരീക്ഷാ തീയതി
സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ 201719 അക്കാദമിക വർഷത്തിലെ രണ്ടാം സെമസ്റ്റർ എംഎഡ് (സിഎസ്എസ്) പരീക്ഷകൾ 12ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
സീറ്റൊഴിവ്
സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ (201820) എംഎഡ് ഡിഗ്രി പ്രോഗ്രാമിലേക്ക് ജനറൽ വിഭാഗത്തിലും സംവരണ വിഭാഗത്തിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. മേൽപ്പറഞ്ഞ ഒഴിവുകളിലേക്ക് പ്രവേശനത്തിനായി കാറ്റ് എംജിയു പ്രോസ്പെക്്ട്സ് പ്രകാരം യോഗ്യതയുള്ളവർ, അതായത് ബിഎഡ് പ്രോഗ്രാമിന് 50ശതമാനം മാർക്കോടുകൂടി വിജയിച്ച കുട്ടികൾ ആറിനു രാവിലെ 11ന്് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ പ്രമാണങ്ങളുമായി സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ ഹാജരാകണം. പ്രോഗ്രാം ഫീസ് 5066 ആണ്. സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രോഗ്രാം ഫീസായി 800 രൂപ അടച്ചാൽ മതിയാകും. ഫോണ്: 0481 2731042.
പരീക്ഷാഫലം
2017 നവംബറിൽ നടത്തിയ ഒന്പതാം സെമസ്റ്റർ ബിആർക് റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18 വരെ അപേക്ഷിക്കാം.