University News
പി​ജി​ഡി​എ​ൻ​ടി പ​രീ​ക്ഷ​ക​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ര​ണ്ടാം സെ​മ​സ്റ്റ​ർ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ നാ​നോ ടെ​ക്നോ​ള​ജി​യു​ടെ (പി​ജി​ഡി​എ​ൻ​ടി) (2015 അ​ഡ്മി​ഷ​ൻ) പ്രാ​ക്‌​ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ പി​ഴ​കൂ​ടാ​തെ 26 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 29 വ​രെ​യും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ​തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും.

എ​പി​സി ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം

ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​റ്റ​ൻ​ഡ​ൻ​സ് പ്രോ​ഗ്ര​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് (എ​പി​സി) ഓ​ണ്‍​ലൈ​നാ​യി​ട്ടാ​ണു സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ഇ​തി​നു​ള്ള ലി​ങ്ക് അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടേ​ത് 24 മു​ത​ലും മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടേ​ത് 26മു​ത​ലും സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കും. എ​പി​സി ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 28 ആ​ണ്. എ​പി​സി​യു​ടെ ഹാ​ർ​ഡ് കോ​പ്പി അ​ത​ത് സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ ക​ഴി​ഞ്ഞ​യു​ട​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം.

റീ​ര​ജി​സ്ട്രേ​ഷ​ൻ അ​നു​വ​ദി​ച്ചു

2007 മു​ത​ൽ 2010 വ​രെ​യു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​വേ​ശ​നം നേ​ടി​യ ബിടെ​ക് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 2018 ഒ​ക്‌​ടോ​ബ​ർ/​ന​വം​ബ​ർ സെ​ഷ​നി​ലെ​യും 2019 ഏ​പ്രി​ൽ/​മേ​യ് സെ​ഷ​നി​ലേ​യും ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ല സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്കും ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന​തി​ലേ​ക്കാ​യി ഒ​റ്റ​ത്ത​വ​ണ മേ​ഴ്സി ചാ​ൻ​സാ​യി റീ​ര​ജി​സ്ട്രേ​ഷ​ൻ അ​നു​വ​ദി​ച്ചു. റീ​ര​ജി​സ്ട്രേ​ഷ​ൻ ആ​വ​ശ്യ​മു​ള്ള​വ​ർ നി​ശ്ചി​ത ഫോ​റ​ത്തി​ൽ പ​ഠി​ച്ച കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന്‍റെ ശി​പാ​ർ​ശ​യോ​ടെ​യു​ള്ള അ​പേ​ക്ഷ, റീ​ര​ജി​സ്ട്രേ​ഷ​ൻ ഫീ​സാ​യി 4,245 രൂ​പ യൂ​ണി​വേ​ഴ്സി​റ്റി ഫ​ണ്ടി​ൽ അ​ട​ച്ച​തി​ന്‍റെ ര​സീ​ത്, അ​വ​സാ​ന​മാ​യി പ​രീ​ക്ഷ എ​ഴു​തി​യ​തി​ന്‍റെ ഹാ​ൾ​ടി​ക്ക​റ്റ്/​മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ സ​ഹി​തം ര​ജി​സ്ട്രാ​ർ, ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി, സി​വി​ൽ സ്റ്റേ​ഷ​ൻ പി.​ഒ, ക​ണ്ണൂ​ർ2 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​യ്ക്ക​ണം.