സർവകലാശാലാ യൂണിയൻ ഇലക്ഷൻ നടക്കുന്നതിനാൽ ഒക്ടോബർ 10ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. ആറും (റീഅപ്പിയറൻസ് 2013ന് മുന്പുള്ള അഡ്മിഷൻ) നാലും (റീഅപ്പിയറൻസ് 2013ന് മുന്പുള്ള അഡ്മിഷൻ, മേഴ്സി ചാൻസ്) സെമസ്റ്റർ സിബിസിഎസ്എസ് പരീക്ഷകൾക്ക് മാറ്റമില്ല.
അപേക്ഷാ തീയതി
സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ മൂന്നാം സെമസ്റ്റർ റഗുലർ, സപ്ലിമെന്ററി പഞ്ചവത്സര ബിബിഎ എൽഎൽബി (ഓണേഴ്സ് പുതിയ സ്കീം) ആൻഡ് അഞ്ചാം സെമസ്റ്റർ റഗുലർ, സപ്ലിമെന്ററി ത്രിവത്സര എൽഎൽബി. (വൈകുന്നേരം നാലു മുതൽ ഒന്പതു വരെ) പരീക്ഷകൾ ഒക്ടോബർ 11 മുതൽ ആരംഭിക്കും. അപേക്ഷകൾ 26 വരെയും 50 രൂപ പിഴയോടെ 27 വരെയും 500 രൂപ സൂപ്പർഫൈനോടെ 28 വരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 100 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാന്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടയ്ക്കണം.
പ്രാക്്ടിക്കൽ
രണ്ടാം സെമസ്റ്റർ ബിഎ ഇക്കണോമിക്സ് (മോഡൽ രണ്ട്) സിബിസിഎസ്എസ്, സിബിസിഎസ് റഗുലർ (സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) ജൂണ്, ജൂലൈ 2018ന്റെ പ്രാക്്ടിക്കൽ പരീക്ഷ 25 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
2018 മേയ് മാസത്തിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ചരിത്രം (സിഎസ്എസ് റഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ നാലു വരെ അപേക്ഷിക്കാം.
2018 മേയ് മാസത്തിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ മ്യൂസിക് വീണ, വയലിൻ (സിഎസ്എസ് റഗുലർ,സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ മൂന്നു വരെ അപേക്ഷിക്കാം.
പ്രളയത്തിൽ സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് കൈത്താങ്ങായി എംജി യൂണിവേഴ്സിറ്റിയുടെ കനിവ് 2018 അദാലത്ത് 25ന്
കോട്ടയം: പ്രളയത്തിൽ വിദ്യാഭ്യാസ രേഖകൾ നഷ്ടമായവർക്ക് സഹായമേകി എംജി യൂണിവേഴ്സിറ്റി. നഷ്ടപ്പെട്ട വിദ്യാഭ്യാസ രേഖകൾ ലഭ്യമാക്കുന്നതിനായി 25ന് രാവിലെ 10ന് യൂണിവേഴ്സിറ്റി ആസ്ഥാനത്ത് ’കനിവ് 2018’ അദാലത്ത്സംഘടിപ്പിക്കുമെന്ന് വൈസ് ചാൻസലർ പ്രഫ. സാബു തോമസ് പറഞ്ഞു. നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകളടക്കം ലഭ്യമാക്കാൻ 19 വരെ സർവകലാശാലാ വെബ് പോർട്ടൽ വഴി അപേക്ഷിക്കുവാൻ അവസരം നൽകിയിരുന്നു. ഇതിലൂടെ 617 അപേക്ഷകൾ ലഭിച്ചതായി രജിസ്ട്രാർ എം.ആർ. ഉണ്ണി പറഞ്ഞു. ലഭിച്ച അപേക്ഷകളിൽ തീർപ്പുകല്പിക്കാനും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനുമാണ് വൈസ് ചാൻസലറുടെയും സിൻഡിക്കറ്റംഗങ്ങ ങ്ങളുടെയും നേതൃത്വത്തിൽ 25ന് സർവകലാശാലാ അസംബ്ലിഹാളിൽ അദാലത്ത് നടത്തുക. അപേക്ഷകർ തിരിച്ചറിയൽ കാർഡുമായി എത്തണം. വില്ലേജ് ഓഫീസർ അല്ലെങ്കിൽ റവന്യൂ അധികൃതരിൽ നിന്നുള്ള സാക്ഷ്യപത്രം ലഭ്യമാക്കാത്തവർ അവ അദാലത്തിൽ നേരിട്ട് നൽകണം. 19ന് ശേഷം ലഭിച്ച അപേക്ഷകൾ പിന്നീട് പരിഗണിക്കുമെന്ന് വൈസ് ചാൻസലർ പറഞ്ഞു. 0481 2731560.