എൻഎസ്എസ് വാഴ്സിറ്റി പുരസ്കാരം കണ്ണൂരിന്
കണ്ണൂർ: നാഷണൽ സർവീസ് സ്കീം പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിനുള്ള പുരസ്കാരം കണ്ണൂർ സർവകലാശാലയ്ക്ക്. വിവിധ തലങ്ങളിൽ നടത്തിയ പ്രവർത്തനമികവ് കണക്കിലെടുത്താണ് പുരസ്കാരം.
മികച്ച പ്രോഗ്രാം കോഓർഡിനേറ്ററായി കണ്ണൂർ സർവകലാശാലയിലെ പത്മനാഭൻ കാവുമ്പായിയെ തെരഞ്ഞെടുത്തു.
എംജി യൂണിവേഴ്സിറ്റി ഏർപ്പെടുത്തിയ ഏറ്റവും മികച്ച പദ്ധതി നടത്തിപ്പിനുള്ള അവാർഡും കണ്ണൂർ സർവകലാശാലയ്ക്ക് ലഭിച്ചിരുന്നു. ഒരു വർഷത്തിനിടെ 12 സ്നേഹവീടുകൾ നിർമിച്ചു നൽകി യതുൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് കണ്ണൂർ സർവകലാശാലയെ പുരസ്കാരത്തിന് അർഹമാക്കിയത്.