ബിഎ, ബികോം പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷ: പരീക്ഷാകേന്ദ്രം മാറ്റി
കോട്ടയം: എംജി യൂണിവേഴ്സിറ്റി നവംബർ 14ന് ആരംഭിക്കുന്ന ബിഎ, ബികോം പ്രൈവറ്റ് രജിസ്ട്രേഷൻ (2017 അഡ്മിഷൻ സിബിസിഎസ് റെഗുലർ, 2017 വരെയുള്ള അഡ്മിഷൻ സിബിസിഎസ്എസ് സപ്ലിമെന്ററി) പരീക്ഷകൾക്ക് എറണാകുളം സെന്റ് ആൽബർട്ട്സ് കോളജ് പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തവർ ഐരാപുരം സിഇടി കോളജ് ഓഫ് മാനേജ്മെന്റ് സയൻസ് ആൻഡ് ടെക്നോളജിയിൽനിന്ന് ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം.