എംഎസ്സി ബയോടെക്നോളജി/മൈക്രോബയോളജി പരീക്ഷാഫലം
കണ്ണൂർ സർവകലാശാലയുടെ പാലയാട് കാന്പസ് പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി/മൈക്രോബയോളജി (സിസിഎസ്എസ്റഗുലർ/സപ്ലിമെന്ററി) മേയ് 2018 പരീക്ഷാഫലം പ്രസീദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന/സൂക്ഷ്മ പരിശോധന/ഉത്തരക്കടലാസുകളുടെ പകർപ്പ് എന്നിവയ്ക്കുള്ള അപേക്ഷകൾ 26 വരെ സ്വീകരിക്കും.
എംഎസ്സി മാത്തമാറ്റിക്സ് (വിദൂര വിദ്യാഭ്യാസം) വാചാപരീക്ഷ
രണ്ടാം വർഷ എംഎസ്സി മാത്തമാറ്റിക്സ് (വിദൂര വിദ്യാഭ്യാസം) ഡിഗ്രി (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ജൂണ് 2018)യുടെ വാചാപരീക്ഷ 19, 21 തീയതികളിൽ താവക്കര സർവകലാശാലാ ആസ്ഥാനത്ത് നടത്തും. ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
ബിഎ ഹിന്ദി/ഫംഗ്ഷണൽ ഹിന്ദി പ്രായോഗിക പരീക്ഷകൾ
അഞ്ചാം സെമസ്റ്റർ ബിഎ ഹിന്ദി/ഫംഗ്ഷണൽ ഹിന്ദി (നവംബർ 2018) ഡിഗ്രികളുടെ പ്രായോഗിക പരീക്ഷകൾ 15, 16 തീയതികളിൽ പയ്യന്നൂർ കോളജിൽ നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.
സെനറ്റിലേക്ക് തെരഞ്ഞെടുത്തു
കണ്ണൂർ: കണ്ണൂർ സർവകലാശാല സെനറ്റിലേക്ക് നിയമസഭാംഗങ്ങളുടെ മണ്ഡലത്തിൽനിന്ന് ജയിംസ് മാത്യു എംഎൽഎ (തളിപ്പറന്പ്), ഒ.ആർ. കേളു എംഎൽഎ (മാനന്തവാടി), സണ്ണി ജോസഫ് എംഎൽഎ (പേരാവൂർ) എന്നിവരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് കെ.വി. സുമേഷ് (പ്രസിഡന്റ്, കണ്ണൂർ ജില്ലാ പഞ്ചായത്ത്), ഓമന രാമചന്ദ്രൻ (പ്രസിഡന്റ്, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്), ശശി വട്ടക്കൊവ്വൽ (ചെയർമാൻ, പയ്യന്നൂർ മുനിസിപ്പാലിറ്റി) എന്നിവരും പ്രിൻസിപ്പൽ മണ്ഡലത്തിൽനിന്ന് ഡോ. പി.പി. ജയകുമാർ (ഗവ.കോളജ്, പെരിങ്ങോം), ഡോ. ജോണി ജോസ് (പ്രഫഷണൽ കോളജ്, ഡോൺ ബോസ്കോ കോളജ്, അങ്ങാടിക്കടവ്) എന്നിവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
മൂന്നാം സെമസ്റ്റർ ബിഎഡ് പ്രായോഗിക പരീക്ഷ
മൂന്നാം സെമസ്റ്റർ ബിഎഡ് നവംബർ 2018 പ്രായോഗിക പരീക്ഷകൾ 22 മുതൽ ഡിസംബർ ആറു വരെ വിവിധ കോളജുകളിൽ നടത്തും. വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
സംവാദം 16ന്
മാത്തമാറ്റിക്സിൽ ഗവേഷണം നടത്തുന്ന കെ.കെ.ഉഷ പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച പ്രബന്ധത്തിൻ മേലുള്ള സംവാദം 16 ന് രാവിലെ പത്തിന് മാങ്ങാട്ട്പറന്പ് കാന്പസിൽ നടത്തും. പ്രസ്തുത പ്രബന്ധം മാങ്ങാട്ടുപറന്പ് കാന്പസിലെ ലൈബ്രറിയിൽ പരിശോധനയ്ക്കു ലഭിക്കും.
ലൈഫ് സയൻസിൽ ഗവേഷണം നടത്തുന്ന എ.റിജു പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച പ്രബന്ധത്തിൻമേലുള്ള തുറന്ന സംവാദം 17ന് രാവിലെ 10 ന് തലശേരി പാലയാട് കാന്പസിൽ നടത്തും. പ്രസ്തുത പ്രബന്ധം സെമിനാറിനു മൂന്നു ദിവസം മുന്പ് മുതൽ തലശേരി കാന്പസിലെ ലൈബ്രറിയിൽ പരിശോധനയ്ക്കു ലഭിക്കും.
വാക്ക് ഇൻ ഇന്റർവ്യു
കണ്ണൂർ സർവകലാശാലയിൽ സ്പെഷൽ ഓഫീസർ (ലാൻഡ് അക്വിസിഷൻ) തസ്തികയിലേക്ക് തഹസിൽദാർ റാങ്കിൽ കുറയാതെ റവന്യൂ വകുപ്പിൽനിന്ന് റിട്ടയർ ചെയ്തവരിൽനിന്ന് (2018 ജനുവരി ഒന്നിന് 60 വയസ് കവിയരുത്) ഒരു ദിവസം ഹാജരാകുന്നതിന് ഹോണറേറിയം 1500 രൂപ പ്രകാരമുള്ള നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ 17ന് രാവിലെ 10.30ന് സർവകലാശാല താവക്കര കാന്പസിൽ നടക്കും. താത്പര്യമുള്ളവർ ആവശ്യമായ രേഖകളുടെ അസലും പകർപ്പും സഹിതം അന്നേദിവസം ഇന്റർവ്യൂവിനു ഹാജരാകണം.