പിഎച്ച്ഡി കോഴ്സ് വർക്ക് പരീക്ഷ മാറ്റി
ഗവേഷണ കേന്ദ്രങ്ങളിൽ 2018ൽ കോഴ്സ് വർക്ക് പൂർത്തിയാക്കിയവർക്കും സപ്ലിമെന്ററി വിദ്യാർഥികൾക്കുമായി അഞ്ച്, ആറ് തീയതികളിൽ കോട്ടയം സിഎംഎസ് കോളജിൽ നടത്താനിരുന്ന പിഎച്ച്ഡി കോഴ്സ് വർക്ക് പരീക്ഷ 19, 20 തീയതികളിലേക്കു മാറ്റിവച്ചു. 12ന് നടക്കുന്ന പിഎച്ച്ഡി കോഴ്സ് വർക്ക് പേപ്പർ മൂന്ന് പരീക്ഷ മാറ്റമില്ലാതെ നടക്കും.
ഫീസ് ഇന്നുകൂടി
ഇന്നലെ ഫീസടയ്ക്കേണ്ട അവസാന തീയതിയായി നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളുടെയും ഫീസ് ഇന്ന് അടയ്ക്കാം.
കോളജ് വഴിയുള്ള ഒന്നാം സെമസ്റ്റർ പിജി രജിസ്ട്രേഷൻ ഇന്നുവരെ നീട്ടി.
തീസിസ് സമർപ്പിക്കണം
പത്താം സെമസ്റ്റർ ബിആർക് (സപ്ലിമെന്ററി) 2019 പരീക്ഷയ്ക്കു രജിസ്റ്റർ ചെയ്തവർ ഏഴിനു രാവിലെ 10നു മുന്പായി മൂല്യനിർണയത്തിനുള്ള തീസിസ് കോളജിൽ സമർപ്പിക്കണം.
അവസാന തീയതി ഇന്ന്
വിവിധ പഠനവകുപ്പുകൾ, സെന്ററുകൾ, അഫിലിയേറ്റഡ് കോളജുകൾ, ഗവേഷണ കേന്ദ്രങ്ങൾ എന്നിവ 2018ലെ സംക്ഷിപ്ത വാർഷിക റിപ്പോർട്ട് ഇന്നു സമർപ്പിക്കണം.