എംടെക് പോളിമർ സയൻസ് ആൻഡ് ടെക്നോളജി ഫലം പ്രസിദ്ധീകരിച്ചു
സ്കൂൾ ഓഫ് കെമിക്കൽ സയൻസസിൽ 2018 ജൂലൈയിലെ രണ്ടാം സെമസ്റ്റർ എംടെക് പോളിമർ സയൻസ് ആൻഡ് ടെക്നോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ 2018 ജൂണിലെ പിഎച്ച്ഡി കോഴ്സ് വർക്ക് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സ്കൂൾ ഓഫ് കെമിക്കൽ സയൻസസിൽ 2018 സെപ്റ്റംബറിലെ ഒന്നാം സെമസ്റ്റർ എംഫിൽ കെമിസ്ട്രി (ഇനോർഗാനിക്, ഓർഗാനിക്, ഫിസിക്കൽ, പോളിമർ) സിഎസ്എസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ
2018 ഡിസംബറിലെ മൂന്നാം സെമസ്റ്റർ എംഎ സിനിമ ആൻഡ് ടെലിവിഷൻ, എംഎ മൾട്ടീമീഡിയ, എംഎ ആനിമേഷൻ, എംഎ ഗ്രാഫിക് ഡിസൈൻ (സിഎസ്എസ്2017 അഡ്മിഷൻ റെഗുലർ, 2012 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 11ന് ആരംഭിക്കും. വിശദവിവരം വെബ്സൈറ്റിൽ.
പരീക്ഷാ തീയതി
ആറാം സെമസ്റ്റർ യുജി സിബിസിഎസ്എസ് (2016 അഡ്മിഷൻ റെഗുലർ, 201315 അഡ്മിഷൻ റീ അപ്പിയറൻസ്) പരീക്ഷകൾ മാർച്ച് 12 ന് ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ യുജി സിബിസിഎസ്എസ് (201316 അഡ്മിഷൻ റീ അപ്പിയറൻസ്) പരീക്ഷകൾ മാർച്ച് 13 ന് ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
മൂന്ന്, നാല് സെമസ്റ്റർ എംഎ പ്രൈവറ്റ് (2016 അഡ്മിഷൻ റെഗുലർ, 2016ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ അദാലത്ത്സ്പെഷൽ മേഴ്സി ചാൻസ് 2018) പരീക്ഷ യഥാക്രമം 22 നും മാർച്ച് 11 നും ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
മൂന്ന്, നാല് സെമസ്റ്റർ രണ്ടാം വർഷ എംകോം പ്രൈവറ്റ് (2016 അഡ്മിഷൻ റെഗുലർ, 2016ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ അദാലത്ത് സ്പെഷൽ മേഴ്സി ചാൻസ് 2018) പരീക്ഷ യഥാക്രമം 22 നും മാർച്ച് 11 നും ആരംഭിക്കും.ടൈംടേബിൾ വെബ്സൈറ്റിൽ.
മൂന്ന്, നാല് സെമസ്റ്റർ രണ്ടാംവർഷ എംഎസ്സി പ്രൈവറ്റ് (2016 അഡ്മിഷൻ റെഗുലർ, 2016ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ അദാലത്ത് സ്പെഷൽ മേഴ്സി ചാൻസ് 2018) പരീക്ഷ യഥാക്രമം 22നും മാർച്ച് 11 നും ആരംഭിക്കും.
ടൈംടേബിൾ വെബ്സൈറ്റിൽ.
ഉത്തരക്കടലാസ് കൈപ്പറ്റണം
2018 നവംബറിലെ ഒന്ന്, രണ്ട് സെമസ്റ്റർ ബിരുദ പ്രൈവറ്റ് പരീക്ഷകളുടെ ഉത്തരക്കടലാസുകൾ എട്ട് സോണൽ ക്യാന്പുകളിൽ മൂല്യനിർണയത്തിന് എത്തിച്ചു.
പാലാ അൽഫോണ്സാ കോളജ്, കോട്ടയം ബിസിഎം, ചങ്ങനാശേരി ക്രിസ്തുജ്യോതി കോളജ്, ആലുവ യുസി കോളേജ്, ലബ്ബക്കട ജെപിഎം കോളജ്, തൃപ്പൂണിത്തുറ ചിൻമയ കോളജ്, മൂവാറ്റുപുഴ നിർമല കോളജ്, കോഴഞ്ചേരി സെന്റ് തോമസ് കോളജ് എന്നിവിടങ്ങളിലെ ക്യാന്പിൽനിന്ന് അഡീഷണൽ എക്സാമിനർമാർ ഇന്നും നാളെയുമായി ഉത്തരക്കടലാസ് കൈപ്പറ്റണം.
19ന് ക്യാന്പിൽ തിരികെ ഏൽപ്പിക്കണം. ഫോൺ: 9946447 287.
എംഫിൽ സീറ്റ്
പ്യൂവർ ആൻഡ് അപ്ലൈഡ് ഫിസിക്സിൽ എംഫിൽ 201819 ബാച്ചിൽ പട്ടികജാതി വിഭാഗത്തിൽ രണ്ടൊഴിവുണ്ട്. അർഹരായവർ യോഗ്യത രേഖകളുടെ അസൽ സഹിതം 15ന് വൈകുന്നേരം നാലിനകം ഓഫീസിൽ എത്തണം.
0481 2731043.
പൂർവ വിദ്യാർഥി സംഗമം
സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സിലെ പൂർവ വിദ്യാർഥി സംഗമം എട്ടിനു ഡിപ്പാർട്ട്മെന്റ് ഓഡിറ്റോറിയത്തിൽ നടക്കും.
0481 2731043.
പ്രൈവറ്റ് രജിസ്ട്രേഷൻ
ബിരുദ/ബിരുദാനന്തര കോഴ്സുകളുടെ പ്രൈവറ്റ് രജിസ്ട്രേഷന് 3,000 രൂപ സൂപ്പർ ഫൈനോടെ അപേക്ഷിക്കാം. ബിരുദ/ബിരുദാനന്തര ഫുൾ കോഴ്സുകൾക്ക് ഓണ്ലൈനായും ഫുൾ കോഴ്സ് ഇതര കോഴ്സുകൾക്ക് ഓഫ്ലൈനായും 12 മുതൽ 14 വരെ അപേക്ഷിക്കാം.
വിശദവിവരം വെബ്സൈറ്റിൽ.
ഫോണ്: 0481 2733365, 2733455, 2733427, 2731020.