അഞ്ചാം സെമസ്റ്റർ ബിവോക് പരീക്ഷകൾ 22 മുതൽ ആരംഭിക്കും
അഞ്ചാം സെമസ്റ്റർ ബിവോക് (2016 അഡ്മിഷൻ റെഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ 22 മുതൽ ആരംഭിക്കും. 11 വരെയും 500 രൂപ പിഴയോടെ 12 വരെയും 1000 രൂപ സൂപ്പർഫൈനോടെ 14 വരെയും അപേക്ഷിക്കാം.
സീപാസിലെ ഏഴാം സെമസ്റ്റർ ബിടെക് (2015 അഡ്മിഷൻ റെഗുലർ) പരീക്ഷകൾ 13ന് ആരംഭിക്കും. രണ്ടുവരെയും 500 രൂപ പിഴയോടെ അഞ്ചുവരെയും 1000 രൂപ സൂപ്പർഫൈനോടെ ആറുവരെയും അപേക്ഷിക്കാം. വിദ്യാർഥികൾ പേപ്പറൊന്നിന് 50 രൂപ വീതം (സെമസ്റ്ററിന് പരമാവധി 200 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷഫീസിനു പുറമെ അടയ്ക്കണം.
പ്രാക്ടിക്കൽ
ഒന്നും രണ്ടും വർഷ ബിഎഫ്എ മാർച്ച് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 11 മുതൽ ഏപ്രിൽ ഒന്പതു വരെ തൃപ്പൂണിത്തുറ ആർഎൽവി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ നടക്കും.
മൂന്ന്, അഞ്ച്, ഏഴ്, എട്ട് സെമസ്റ്റർ ബിടെക് (സപ്ലിമെന്ററി/മേഴ്സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ അഞ്ചുമുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.
എംഫിൽ സംവരണ സീറ്റൊഴിവ്
സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിന്റെ 201819 എംഫിൽ. ബിസിനസ് സ്റ്റഡീസ് ബാച്ചിൽ പട്ടിക വർഗവിഭാഗത്തിൽ രണ്ട് സീറ്റൊഴിവുണ്ട്. വിദ്യാർഥികൾ അസൽ രേഖകളുമായി അഞ്ചിനകം പഠനവകുപ്പിൽ എത്തണം. 04812732288.
സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ 201819 എംഫിൽ പ്രോഗ്രാമിൽ എസ്ടി വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. എംഎഡ് പ്രോഗ്രാമിന് 50 ശതമാനം മാർക്കോടെ വിജയിച്ച എസ്ടി വിദ്യാർഥികൾ ആറിന് രാവിലെ 10ന് യോഗ്യത, ജാതി രേഖകളുമായി പഠനവകുപ്പിൽ ഹാജരാകണം. 04812731042.
എംഫിൽ പ്രവേശന പരീക്ഷ 13ന്
സ്കൂൾ ഓഫ് സോഷ്യൽ സയൻസസിലെ 201819 അധ്യയന വർഷത്തെ എംഫിൽ ജനറൽ സോഷ്യൽ സയൻസ് കോഴ്സിന്റെ പ്രവേശന പരീക്ഷ 13ന് രാവിലെ 10നു പഠനവകുപ്പിൽ നടക്കും. തുടർന്ന് അഭിമുഖവും നടക്കും. 04812392383.
പരീക്ഷ ഫലം
2018 ഏപ്രിൽ/മെയ് മാസങ്ങളിൽ നടന്ന ഒന്നു മുതൽ നാലു വരെ സെമസ്റ്റർ എംഎസ്സി ഐടി ആൻഡ് സിസി ഓഫ് കാന്പസ് (സപ്ലിമെന്ററി/മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 15 വരെ അപേക്ഷിക്കാം. 2018 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎസ്സി ബയോകെമിസ്ട്രി (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 14 വരെ അപേക്ഷിക്കാം.
2018 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎസ്സി ആക്ചൂറിയൽ സയൻസ് (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 14 വരെ അപേക്ഷിക്കാം.
ബിഎസ്സി സൂക്ഷ്മപരിശോധന
2018 ജനുവരിയിൽ നടന്ന ഒന്നാം സെമസ്റ്റർ ബിഎസ്സി (സിബിസിഎസ്) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ച വിദ്യാർഥികൾ ആറ്, ഏഴ്, എട്ട് തീയതികളിൽ തിരിച്ചറിയൽ രേഖകളുമായി സിൽവർ ജൂബിലി പരീക്ഷാഭവനിലെ 226ാം നന്പർ മുറിയിൽ അസൽ രേഖകളുമായി എത്തണം.
ബിടെക് ഉത്തരക്കടലാസുകൾ എത്തിക്കണം
വിവിധ ബിടെക് പരീക്ഷകളുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിനായി കോളജുകളിൽനിന്നും സർവകലാശാലയിൽ എത്തിക്കണം. സിൽവർ ജൂബിലി പരീക്ഷഭവനിലെ റൂം നന്പർ 511ൽ രണ്ടിനകം ഉത്തരക്കടലാസുകൾ നൽകണം.