ഒന്നാം സെമസ്റ്റർ പിജിഡിസിപി പരീക്ഷകൾ
കണ്ണൂർ സർവകലാശാലയുടെ 29ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പിജിഡിസിപി നവംബർ 2018 പരീക്ഷകൾക്ക് (2009 16 അഡ്മിഷൻ, 2017 മുതലുള്ള അഡ്മിഷൻ സപ്ലിമെന്ററി മാത്രം) 14 വരെ പിഴകൂടാതെയും 16 വരെ 160 രൂപ പിഴയോടെയും അപേക്ഷിക്കാം. 19 ന് വൈകുന്നേരം അഞ്ചിനകം കോളജ് അധികൃതർ അപേക്ഷകളും ചലാനും സർവകലാശാലയിൽ സമർപ്പിക്കണം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
അഞ്ചാം സെമസ്റ്റർ ബിടെക് പരീക്ഷകൾ
ഏപ്രിൽ നാലിന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിടെക് പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.