University News
പ്രോ​ജ​ക്‌ട് മൂ​ല്യ​നി​ർ​ണ​യം/​പ്രാ​യോ​ഗി​ക/​വാ​ചാ പ​രീ​ക്ഷ​ക​ൾ
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​ഫി​സി​ക്സ് ഡി​ഗ്രി (സി​സി​എ​സ്എ​സ് റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി മേ​യ് 2019 ) യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ 26, 27 തീ​യ​തി​ക​ളി​ൽ പയ്യന്നൂർ കോളജിലെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഫി​സി​ക്സ് കാ​മ്പ​സി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​നവ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ടണം.

തീ​യ​തി​ക​ൾ നീ​ട്ടി

ഏ​പ്രി​ൽ പത്തിന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം (2017 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ന്നി​നു​ള്ള അ​വ​സാ​ന തീ​യ​തി പി​ഴ​യി​ല്ലാ​തെ 27വ​രെ​യും 160 രൂ​പ പി​ഴ​യോ​ടു​കൂ​ടെ 29 വ​രെ​യും നീ​ട്ടി​. ഇ​ന്നുമു​ത​ൽ പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. പ​രി​ഷ്ക​രി​ച്ച പ​രീ​ക്ഷാവി​ജ്ഞാ​പ​നം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷ​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു

ഏ​പ്രി​ൽ 17 ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ​ക​ൾ (അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ) ഏ​പ്രി​ൽ 25 ന് ​ആ​രം​ഭി​ക്കു​ന്ന രീ​തി​യി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു. പു​തു​ക്കി​യ പ​രീ​ക്ഷാ ടൈംടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ ടൈംടേ​ബി​ൾ

മേ​യ് എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാംവ​ർ​ഷ വി​ദൂ​രവി​ദ്യാ​ഭ്യാ​സ ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​മാ​യ പ​രീ​ക്ഷാ ടൈംടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ര​ണ്ടാംവ​ർ​ഷ വി​ദൂ​രവി​ദ്യാ​ഭ്യാ​സം ബി​രു​ദ പ​രീ​ക്ഷ​ക​ൾ 25 മു​ത​ൽ

ര​ണ്ടാംവ​ർ​ഷ വി​ദൂ​രവി​ദ്യാ​ഭ്യാ​സ ബി​രു​ദ പ​രീ​ക്ഷ​ക​ൾ 25 നാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. പ​രീ​ക്ഷാ ടൈംടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഇ​തുസം​ബ​ന്ധി​ച്ച് നേ​ര​ത്തെ ന​ൽ​കി​യ അ​റി​യി​പ്പ് ശ​രി​യ​ല്ലെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ച​ലാ​ൻ പ​ക​ർ​പ്പ് ഹാ​ജ​രാ​ക്ക​ണം

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2019 ഫെ​ബ്രു​വ​രി 15 പി​എ​ച്ച്ഡി നോ​ട്ടി​ഫി​ക്കേ​ഷ​ൻ 2019 പ്ര​കാ​രം പി​എ​ച്ച്ഡി പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​രി​ൽ നി​ർ​ദി​ഷ്ട ഫീ​സ് (580 രൂ​പ) അ​ട​ച്ച ച​ലാ​ൻ അ​പേ​ക്ഷ​യോ​ടൊ​പ്പം ഹാ​ജ​രാ​ക്കാ​ത്ത​വ​ർ ച​ലാ​ൻ പ​ക​ർ​പ്പ് ഈ​മാ​സം 26 ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ലെ റി​സ​ർ​ച്ച് ഡ​യ​റ​ക്ട​റേ​റ്റി​ൽ ഹാ​ജ​രാ​ക്ക​ണം.