Letters
പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ർ എ​​​ങ്ങ​​​നെ ജീ​​​വി​​​ക്കും?
Tuesday, November 6, 2018 10:46 PM IST
പാ​​​ളം​​​തെ​​​റ്റി​​​യ നി​​​യ​​​മ​​​ങ്ങ​​​ളും താ​​​ളം പി​​​ഴ​​​യ്ക്കു​​​ന്ന വി​​​ധി​​​ക​​​ളും എ​​​ന്ന വി​​​ജ്ഞാ​​​ന​​​പ്ര​​​ദ​​​മാ​​​യ ലേ​​​ഖ​​​നം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ദീ​​​പി​​​ക​​​യ്ക്കും ലേ​​​ഖ​​​ക​​​നും അ​​​നു​​​മോ​​​ദ​​​ന​​​ങ്ങ​​​ൾ. സ്മാ​​​ർ​​​ട്ട് സി​​​റ്റി​​​യും മെ​​​ട്രോ​​​യു​​​മു​​​ള്ള ന​​​മ്മു​​​ടെ രാ​​​ജ്യ​​​ത്ത് ഒ​​​രു ശ​​​രാ​​​ശ​​​രി പൗ​​​ര​​​ന്‍റെ വ​​​രു​​​മാ​​​നം സാ​​​ദാ ഹോ​​​ട്ട​​​ലി​​​ലെ ഊ​​​ണി​​​നു​​​പോ​​​ലും മ​​​തി​​​യാ​​​കി​​​ല്ല. വി​​​ശ​​​ന്നു വ​​​ല​​​ഞ്ഞ ഒ​​​രു ആ​​ദി​​​വാ​​​സി യു​​​വാ​​​വാ​​​യ മ​​​ധു​​​വി​​​നെ അ​​​തി​​​ക്രൂ​​​ര​​​മാ​​​യി ത​​​ല്ലി​​​ക്കൊ​​​ന്ന നാ​​​ടാ​​​ണി​​​ത്.

ഭാ​​​ര​​​ത​​​ത്തി​​​ന്‍റെ സ​​​ന്പ​​​ത്ത് മു​​​ഴു​​​വ​​​ൻ സ​​​ന്പ​​​ന്ന​​​രും അ​​​തി സ​​​ന്പ​​​ന്ന​​​രും വ്യ​​​വ​​​സാ​​​യ ഭീ​​​മ​​​ന്മാ​​​രും ആ​​​ക്രാ​​​ന്തം പി​​​ടി​​​ച്ച് കൈ​​ക്ക​​ലാ​​ക്കു​​​ക​​​യാ​​​ണ്. മ​​​ഹാ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തെ​​​യും യാ​​​ച​​​ക​​​രാ​​​യി മാ​​​റ്റി​​​യി​​​രി​​​ക്കു​​​ന്നു. അ​​​വ​​​ർ ത​​​ങ്ങ​​​ളു​​​ടെ ര​​​ഹ​​​സ്യ അ​​​ജ​​​ൻ​​​ഡ​​​യാ​​​യ ഇ​​​ന്ധ​​​ന വി​​​ല വ​​​ർ​​​ധ​​​ന എ​​​ല്ലാ​​​ദി​​​വ​​​സ​​​വും ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത് ന​​​മ്മു​​​ടെ ശ​​​ക്ത​​​നാ​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ കൊ​​​ണ്ടാ​​​ണ്.

ജെ. ​​​ത​​​ച്ചേ​​​ട​​​ൻ, ത​​​ച്ചേ​​​ട്ട്, നീ​​​ലൂ​​​ർ