Letters
ഹർത്താലും അക്രമരാഷ്‌‌ട്രീയവും ചില ഉപചോദ്യങ്ങളും
Thursday, February 7, 2019 11:11 PM IST
ഹ​​​ർ​​​ത്താ​​​ൽ അ​​​ക്ര​​​മ​​​രാ​ഷ്‌​ട്രീ​​​യം കോ​​​ട​​​തി​​​വി​​​ധി​​​ക​​​ൾ എ​​​ന്നി​​​ത്യാ​​​ദി സ​​​മ​​​കാ​​​ലി​​​ക വി​​​ഷ​​​യ​​​ങ്ങ​​​ൾ ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ച്ച് ഒ​​​രു ഉ​​​പ​​​ന്യാ​​​സം ത​​​യാ​​​റാ​​​ക്കു​​​ക എ​​​ന്ന​​​താ​​​യി​​​രു​​​ന്നു പ​​​രീ​​​ക്ഷ​​​യ്ക്കു വ​​​ന്ന ചോ​​​ദ്യം. ഉ​​​ണ്ണി ആ​​​ദ്യം ഉ​​​പ​​​ന്യാ​​​സം എ​​​ഴു​​​തി​​​ത്തീ​​​ർ​​​ത്തു! ഉ​​​ണ്ണി​​​യു​​​ടെ ഉ​​​പ​​​ന്യാ​​​സം ഉ​​​പ​​​ചോ​​​ദ്യ​​​ങ്ങ​​​ളാ​​​യി മാ​​​റി​​​യ​​​പ്പോ​​​ൾ അ​തി​ങ്ങ​നെ​യാ​യി​രു​ന്നു.

എ​​​ന്തി​​​നും ഏ​​​തി​​​നും ഹ​​​ർ​​​ത്താ​​​ലു​​​ക​​​ൾ ന​​​ട​​​ത്താ​​​ൻ ഞ​​​ങ്ങ​​​ളെ പ​​​ഠി​​​പ്പി​​​ച്ച​​​തു നി​​​ങ്ങ​​​ള​​​ല്ലേ? ഹ​​​ർ​​​ത്താ​​​ൽ ന​​​ട​​​ത്തു​​​ന്പോ​​​ൾ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്താ​​​ൻ പ​​​ഠി​​​പ്പി​​​ച്ച​​​തു നി​​​ങ്ങ​​​ള​​​ല്ലേ? മ​​​ന്ത്രി​​​മാ​​​രെ ക​​​രി​​​ങ്കൊ​​​ടി കാ​​​ണി​​​ക്കാ​​​ൻ, അ​​​വ​​​രു​​​ടെ വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു നേ​​​രേ ചാ​​​ടി​​​വീ​​​ഴാ​ൻ നി​​​ങ്ങ​​​ൾ പ​​​ഠി​​​പ്പി​​​ച്ചു​​​ത​​​ന്നി​​​ല്ലേ? കോ​​​ട​​​തി നി​​​രോ​​​ധി​​​ച്ചെ​​​ങ്കി​​​ലും പാ​​​ത​​​യോ​​​ര​​​ങ്ങ​​​ളി​​​ൽ പ​​​ന്ത​​​ൽ കെ​​​ട്ടി സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു പ​​​ഠി​​​പ്പി​​​ച്ച​​​തും നി​​​ങ്ങ​​​ള​​​ല്ലേ? ​​പോ​​​ലീ​​​സ് ഞ​​​ങ്ങ​​​ൾ​​​ക്കു പു​​​ല്ല് ആ​​​ണെ​​​ന്ന് ഏ​​​റ്റു​​​പ​​​റ​​​യി​​​ച്ച​​​തു നി​​​ങ്ങ​​​ള​​​ല്ലേ?

എ​​​തി​​​ർ​​​ക്കു​​​ന്ന​​​വ​​​രെ നി​​​ശ​​​ബ്ദ​​​രാ​​​ക്ക​​​ണ​​​മെ​​​ന്നു പ​​​ഠി​​​പ്പി​​​ച്ചു​​​ത​​​ന്നി​​​ല്ലേ? നി​​​രോ​​​ധ​​​നാ​​​ജ്ഞ​​​ക​​​ൾ കൂ​​​ട്ടം​​​കൂ​​​ടി ലം​​​ഘി​​​ക്ക​​​ണ​​​മെ​​​ന്ന് പ​​​ഠി​​​പ്പി​​​ച്ചി​​​ല്ലേ? അ​​​നു​​​കൂ​​​ല​​​മ​​​ല്ലാ​​​ത്ത വാ​​​ർ​​​ത്ത​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ ആ​​​ക്ര​​​മി​​​ക്ക​​​ണ​​​മെ​​​ന്നു പ​​​ഠി​​​പ്പി​​​ച്ചി​​​ല്ലേ? അ​​​ക്ര​​​മ​​​രാ​​​ഷ്‌​ട്രീ​​​യ​​​ത്തി​​​ലൂ​​​ടെ മാ​​​ത്ര​​​മേ സം​​​ഘ​​​ടി​​​ത ശ​​​ക്തി​​​യാ​​​കു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്നു പ​​​ഠി​​​പ്പി​​​ച്ചി​​​ല്ലേ? തെ​​​റ്റു​​​ക​​​ളും നു​​​ണ​​​ക​​​ളു​​​മൊ​​​ക്കെ ആ​​​വ​​​ർ​​​ത്തി​​​ച്ചു​​​പ​​​റ​​​ഞ്ഞാ​​​ൽ സ​​​ത്യ​മാ​​​യി മാ​​​റ്റാ​​​മെ​​​ന്നു പ​​​ഠി​​​പ്പി​​​ച്ചി​​​ല്ലേ? ബ​​​സു​​​ക​​​ൾ​​​നേരേ ക​​​ല്ലെ​​​റി​​​യ​​​ണ​​​മെ​​​ന്നും പ​​​റ​​​ഞ്ഞു​​​ത​​​ന്നി​​​ല്ലേ?

ക​​​ലാ​​​ല​​​യ​​​ങ്ങ​​​ളെ ക​​​ലാ​​​പ​​​ശാ​​​ല​​​ക​​​ളാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​ഹ്വാ​​​നം ചെ​യ്തി​​​ല്ലേ? പോ​​​ലീ​​​സു​​​കാ​​​ർ പി​​​ടി​​​ച്ചു​​​കൊ​​​ണ്ടു​​​പോ​​​കു​​​ന്ന പ്ര​​​തി​​​ക​​​ളെ മോ​​​ചി​​​പ്പി​​​ക്കാ​​​ൻ പ​​​ഠി​​​പ്പി​​​ച്ചു​​​ത​​​ന്നി​​​ല്ലേ? പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ​​​ക്കെ​​​തി​​​രേ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് പ​​​റ​​​ഞ്ഞു​​​ത​​​ന്നി​​​ല്ലേ? വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു തീ​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നും,കൊ​​​ടി​​​മ​​​ര​​​ങ്ങ​​​ൾ ന​​​ശി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും പ​​​റ​​​ഞ്ഞി​​​ല്ലേ? ഗു​​​രു​​​ക്ക​ന്മാ​​​രു​​​ടെ ക​​​സേ​​​ര​​​ക​​​ൾ ക​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​വ​​​ർ​​​ക്കു കു​​​ഴി​​​മാ​​​ടം ഒ​​​രു​​​ക്കി റീ​​​ത്ത് വ​​​യ്ക്ക​​​ണ​​​മെ​​​ന്നും പ​​​ഠി​​​പ്പി​​​ച്ചു​ത​​​ന്ന​​​ത് നി​​​ങ്ങ​​​ൾ മ​​​റ​​​ന്നു​​​പോ​​​യോ?

സ​​​മു​​​ദാ​​​യ നേ​​​താ​​​ക്ക​​​ളെ ​​നി​​​കൃ​​​ഷ്ട​​​ജീ​​​വി​ക​​​ളെ​​​ന്നു വി​​​ളി​​​ക്കാ​​​ൻ പ​​​ഠി​​​പ്പി​​​ച്ച​​​തു നി​​​ങ്ങ​​​ള​​​ല്ലേ? മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു മാ​​​റ്റി​​​മാ​​​റ്റി​​​പ്പ​​​റ​​​യ​​​ണ​​​മെ​​​ന്നു പ​​​ഠി​​​പ്പി​​​ച്ചു​​​ത​​​ന്ന​​​തും നി​​​ങ്ങ​​​ള​​​ല്ലേ? മാ​​​ർ​​​ഗം ഏ​​​താ​​​യാ​​​ലും ല​​​ക്ഷ്യ​​​ത്തി​​​ലെ​​​ത്തി​​​യാ​​​ൽ മ​​​തി​​​യെ​​​ന്നും പ​​​റ​​​ഞ്ഞു​​​ത​​​ന്നി​​​ല്ലേ? എ​​​ല്ലാ കോ​​​ട​​​തി​​​വി​​​ധി​​​ക​​​ളും ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട​​​തി​​​ല്ല എ​​​ന്നു പ​​​റ​​​ഞ്ഞു​​​ത​​​ന്ന​​​തും നി​​​ങ്ങ​​​ള​​​ല്ലേ? ദു​​​രി​​​താ​​​ശ്വാ​​​സ ഫ​​​ണ്ട് വ​​​ക​​​മാ​​​റ്റി ചെ​​​ല​​​വ​​​ഴി​​​ക്കാ​​​മെ​​​ന്നു കാ​​​ട്ടി​​​ത്ത​​​ന്ന​​​തും നി​​​ങ്ങ​​​ൾ​​​ത​​​ന്നെ​​​യ​​​ല്ലേ?

എ.​​​വി. ജോ​​​ർ​ജ്, റി​​​ട്ട. ഹെ​​​ഡ്മാ​​​സ്റ്റ​​​ർ, തി​​​രു​​​വ​​​ല്ല