Letters
പ്രാ​​​ണ​​​നെ​​​ടു​​​ക്കു​​​ന്ന പ്ര​​​ണ​​​യം
Wednesday, January 22, 2020 11:56 PM IST
പ്ര​​​ണ​​​യം നി​​​ര​​​സി​​​ക്ക​​​പ്പെ​​​ടു​​​ന്ന പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ അ​​​തി​​​ദാ​​​രു​​​ണ​​​മാ​​​യി കൊ​​​ല​​​ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന കൗ​​​മാ​​​ര​​​യു​​​വ​​​ത​​​ല​​​മു​​​റ​​​യു​​​ടെ പെ​​​രു​​​മാ​​​റ്റം മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ​​​ത്തി​​​ന്‍റെ പ്ര​​​ശ്നം​​​ത​​​ന്നെ​​​യാ​​​ണെ​​​ന്നു​​​ള്ള ദീ​​​പി​​​ക​​​യു​​​ടെ അ​​​ഭി​​​പ്രാ​​​യ​​​ത്തോ​​​ടു യോ​​​ജി​​​ക്കു​​​ന്നു. യ​​​ഥാ​​​ർ​​​ഥ പ്ര​​​ണ​​​യം ആ​​​ർ​​​ദ്ര​​​ത​​​യും സ്വ​​​ഭാ​​​വ നൈ​​​ർ​​​മ​​​ല്യ​​​വും ചേ​​​ർ​​​ന്ന അ​​​തി​​​വി​​​ശു​​​ദ്ധ​​​മാ​​​യ ഒ​​​രു വി​​​കാ​​​ര​​​മാ​​​ണ്. ന​​​മ്മു​​​ടെ നാ​​​ട്ടി​​​ൽ കാ​​​ണു​​​ന്ന പ്ര​​​ണ​​​യ​​​ങ്ങ​​​ളെ​​​ല്ലാം പ്രാ​​​കൃ​​​ത​​​വും ലൈം​​​ഗി​​​ക വി​​​കാ​​​ര​​​ത്തി​​​ന്‍റെ ബ​​​ഹി​​​ർ​​​സ്ഫു​​​ര​​​ണ​​​വു​​​മാ​​​ണ്. ത​​​ന്‍റെ ല​​​ക്ഷ്യം പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ന്പോ​​​ൾ പ്ര​​​ണ​​​യാ​​​ർ​​​ഥി പ​​​ക​​​വീ​​​ട്ടു​​​ന്നു. പ്ര​​​ണ​​​യം മൊ​​​ട്ടി​​​ടാ​​ൻ ഒ​​​രു ഫോ​​​ൺ​​​കോ​​​ൾ മ​​​തി. പി​​​ന്നെ ഇ​​​രു​​​കൂ​​​ട്ട​​​ർ​​​ക്കും ഫോ​​​ൺ സം​​​ഭാ​​​ഷ​​​ണം ദൗ​​​ർ​​​ബ​​​ല്യ​​​മാ​​​കു​​​ന്നു. പ​​ല​​പ്പോ​​ഴും മ​​​ര​​​ണ​​​ത്തി​​​ലേ​​​ക്ക് അ​​​ത് ന​​​യി​​​ക്കു​​​ന്നു.

മ​​​നു​​​ഷ്യ​​​സ്വ​​​ഭാ​​​വം രൂ​​​പ​​​പ്പെ​​​ടു​​​ന്ന​​​തി​​​ൽ നാം ​​​ക​​​ഴി​​​ക്കു​​​ന്ന ഭ​​​ക്ഷ​​​ണ​​​പ​​​ദാ​​​ർ​​​ഥ​​​ങ്ങ​​​ൾ മു​​​ഖ്യ​​​പ്രേ​​​ര​​​ക​​​ശ​​​ക്തി​​​യാ​​​ണെ​​​ന്നു​​​ള്ള കാ​​​ര്യം നാം ​​​വി​​​സ്മ​​​രി​​​ക്കു​​​ക​​യാ​​ണ്. ന​​​മ്മു​​​ടെ അ​​​നു​​​ദി​​​ന ഭ​​​ക്ഷ​​​ണ​​​ത്തി​​​ൽ ഇ​​​റ​​​ച്ചി​​​ക്കോ​​​ഴി​​​ക്ക് മു​​​ഖ്യ​​​സ്ഥാ​​​ന​​​മാ​​​ണി​​​പ്പോ​​​ൾ. രു​​​ചി​​​ക​​​ര​​​മാ​​​യ ഇ​​​തി​​​ന് വി​​​ല​​​യും കു​​​റ​​​വാ​​​ണ്. ഇ​​​റ​​​ച്ചി​​​ക്കോ​​​ഴി ഭ​​​ക്ഷ​​​ണ​​​ത്തി​​​ൽ അ​​​മി​​​ത​​​മാ​​​യ​​​തി​​​നാ​​​ൽ മ​​​നു​​​ഷ്യ​​​സ്വ​​​ഭാ​​​വം കോ​​​ഴി​​​യു​​​ടെ സ്വ​​​ഭാ​​​വ​​​ത്തി​​​ലേ​​​ക്കു പ​​​രി​​​ണാ​​​മം പ്രാ​​​പി​​​ച്ച​​​തി​​​ന്‍റെ അ​​​പ​​​ക​​​ട​​​ങ്ങ​​​ളാ​​​ണീ പ്ര​​​ണ​​​യ​​​ദു​​​ര​​​ന്ത​​​ങ്ങ​​​ളെ​​​ല്ലാ​​മെ​​ന്നു സം​​ശ​​യി​​ക്ക​​ണം.

ജോ​​​സ് കൂ​​​ട്ടു​​​മ്മേ​​​ൽ, ക​​​ട​​​നാ​​​ട്