Letters
കേ​ന്ദ്ര​ത്ത​ിന്‍റെ വി​മ​ർ​ശ​നം അ​ടി​സ്ഥാ​ന​ര​ഹി​തം
Thursday, July 29, 2021 12:33 AM IST
വാ​ക്സി​നേ​ഷ​ൻ സം​ബ​ന്ധി​ച്ചു കേ​ന്ദ്ര സ​ർ​ക്കാ​ർ ര​ണ്ടു കാ​ര്യ​ങ്ങ​ൾ മാ​ത്രം ചൂ​ണ്ടി​ക്കാ​ട്ടി കേ​ര​ള​ത്തെ വി​മ​ർ​ശി​ച്ച​ത് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യി​ട്ടാ​ണെ​ന്നു ക​ണ​ക്കു​ക​ൾ കാ​ണി​ക്കു​ന്നു. ജ​ന​സം​ഖ്യ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ശ​ത​മാ​ന​ക്ക​ണ​ക്കി​ൽ ഒ​ന്നാം ഡോ​സി​ൽ (ഇ​ന്ത്യ​യി​ലെ ശ​രാ​ശ​രി 24%) കേ​ര​ളം (40 %) ഏ​റ്റ​വും കൂ​ടു​ത​ൽ വാ​ക്സി​നേ​ഷ​ൻ ന​ട​ക്കു​ന്ന മ​ഹാ​രാ​ഷ്‌​ട്ര (27 %), യു​പി (18 %) മു​ത​ലാ​യ സം​സ്ഥാ​ന​ങ്ങ​ളെ​ക്കാ​ൾ ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്. അ​തു​പോ​ലെ ര​ണ്ടാം ഡോ​സ് വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ച​വ​രു​ടെ ശ​ത​മാ​ന​ത്തി​ലും (ഇ​ന്ത്യ​യി​ലെ ശ​രാ​ശ​രി 6.7%) കേ​ര​ളം (16 %) മ​ഹാ​രാ​ഷ്‌​ട്ര (8.7%), യു​പി (3.6 %), ക​ർ​ണാ​ട​ക (9.6%) , ത​മി​ഴ്നാ​ട് (5%) മു​ത​ലാ​യ​ സം​സ്ഥാ​ന​ങ്ങ​ളെ​ക്കാ​ൾ മു​ന്നി​ലാ​ണ്.

ഇ​പ്പോ​ൾ കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടാ​ൻ കാ​ര​ണം കേ​ര​ളം ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ജ​ന​സാ​ന്ദ്ര​ത ഉ​ള്ള സം​സ്ഥാ​ന​മാ​ണ് എ​ന്ന​താ​ണ്. ഡെ​ൽ​റ്റ വൈ​റ​സി​ന്‍റെ പെ​ട്ടെ​ന്നു വ്യാ​പി​ക്കാ​നു​ള്ള ക​ഴി​വും ആ​ഴ്ചക​ളോ​ളം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ മ​റ​ച്ചു​വ​യ്ക്കാ​നു​ള്ള ക​ഴി​വും കോ​വി​ഡ് രോ​ഗി​ക​ളെ കൂ​ട്ടു​ന്നു. ഇ​തി​ന് ഉ​യ​ർ​ന്ന തോ​തി​ലു​ള്ള ടെ​സ്റ്റിം​ഗും വാ​ക്സി​നേ​ഷ​നും ആ​ണ് പ്ര​തി​വി​ധി. അ​ത് കേ​ര​ളം ചെ​യ്യു​ന്നു​ണ്ട്.

കേ​ന്ദ്രം ചൂ​ണ്ടി​ക്കാ​ണി​ച്ച ഒ​രു​കാ​ര്യം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ വാ​ക്സി​നേ​ഷ​ൻ ശ​ത​മാ​ന​ത്തി​ലു​ള്ള കു​റ​വാ​ണ് . കേ​ര​ളം ക​ഴി​ഞ്ഞ വ​ർ​ഷം കൊ​ടു​ത്ത മൊ​ത്തം എ​ണ്ണ​ത്തി​ലെ തെ​റ്റാ​ണോ കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നോ​ക്കി വേ​ണ്ട​തു ചെ​യ്യ​ണം. ര​ണ്ടാ​മ​ത്തെ കാ​ര്യം 18 45 കാ​രു​ടെ എ​ണ്ണ​ത്തി​ലു​ള്ള കു​റ​വാ​ണ്. ഇ​ത് , കേ​ന്ദ്രം ഇ​വ​ർ​ക്കു​വേ​ണ്ടി സൗ​ജ​ന്യ വാ​ക്സി​ൻ വൈ​കി ന​ൽ​കി​യ​തും കേ​ര​ള​ത്തി​ൽ 45 ന് ​മു​ക​ളി​ലു​ള്ള​വ​രു​ടെ എ​ണ്ണം വ​ള​രെ കൂ​ടു​ത​ലാ​യ​തും കൊ​ണ്ടാ​ണ്

കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, എ​റ​ണാ​കു​ളം