Letters
ഈ ​ബു​ദ്ധി​യെ​ന്താ നേ​ര​ത്തെ തോ​ന്നാ​ത്തെ
Sunday, August 29, 2021 10:57 PM IST
കൊ​റോ​ണ​യെ പി​ടി​ച്ചു​കെ​ട്ടാ​ൻ സം​സ്ഥാ​ന​ത്ത് രാ​ത്രി ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​നം വ​ള​രെ ന​ന്നാ​യി. രാ​ത്രി പ​ത്തു​മ​ണി​ക്കും രാ​വി​ലെ ആ​റു​മ​ണി​ക്കും ഇ​ട​യി​ലാ​ണ് കൊ​റോ​ണ മാ​ള​ത്തി​ൽ​നി​ന്നുണർന്നു നാ​ട്ടി​ലേ​ക്കി​റ​ങ്ങു​ന്ന​തെ​ന്ന് ഇ​പ്പോ​ഴാ മ​ന​സ്സി​ലാ​യ​ത്. ഏ​താ​യാ​ലും രാ​വി​ലെ ആ​റു​മ​ണി​ക്കു​ത​ന്നെ തി​രി​ച്ച് മാ​ള​ത്തി​ലേ​ക്ക് പോ​കു​മെ​ന്ന​തും ആ​ശ്വാ​സ​ക​രം ത​ന്നെ. ഒ​രു സു​പ്ര​സി​ദ്ധ സി​നി​മാ ഡ​യ​ലോ​ഗാ​ണ് പെ​ട്ടെ​ന്ന് മ​ന​സ്സി​ലേ​ക്ക് ഓ​ടി​യെ​ത്തു​ന്ന​ത്: "ഈ ​ബു​ദ്ധി​യെ​ന്താ നേ​ര​ത്തെ തോ​ന്നാ​ത്തെ...'
എ.​കെ.​ അ​നി​ൽ​കു​മാ​ർ,
നെ​യ്യാ​റ്റി​ൻ​ക​ര