കളമശേരി: എആർ ക്യാമ്പിന് പിന്നിൽ അതിഥിത്തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു. ഒഡീഷ സ്വദേശി അലാക് കുമാർ നായക് (36) ആണ് മരിച്ചത്.
ഇന്നു രാവിലെ ആറോടെയാണ് നാട്ടുകാർ കണ്ടത്. പത്ത് വർഷമായി കളമശേരി മേഖലയിൽ കരാർ തൊഴിലാളിയായി ജോലി ചെയ്ത് വരികയായിരുന്നു.
വ്യവസായ മേഖലയിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. കളമശേരി പോലീസെത്തി നടപടികൾ പൂർത്തിയാക്കി. മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ. ബന്ധുക്കളെ വിവരം അറിയിക്കാൻ പോലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.