പണയം വയ്ക്കാൻ തിരക്കുകൂട്ടി, അതോടെ പിടിയിലായി, വിദഗ്ധനെ തെരയുന്നു
Monday, December 6, 2021 2:38 PM IST
കോ​ഴി​ക്കോ​ട്: ബാ​ങ്കു​ക​ളി​ല്‍ പ​ണ​യം വ​യ്ക്കാ​നാ​യി വ്യാ​ജ സ്വ​ര്‍​ണ​മു​ണ്ടാ​ക്കി ന​ല്‍​കു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ നി​ര്‍​മാ​ണ വി​ദ​ഗ്ധ​നെ പൂ​ട്ടാ​ന്‍ പോ​ലീ​സ്. മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് അ​ര​ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ പ്ര​തി​ക​ള്‍​ക്ക് ആ​ഭ​ര​ണ​ങ്ങ​ള്‍ നി​ര്‍​മി​ച്ച് ന​ല്‍​കി​യ ത​ട്ടാ​നെ കു​റി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ സ്വർണപ്പണിക്കാരനാണെ​ന്നാ​ണ് പോ​ലീ​സി​ന് പ്ര​തി​ക​ള്‍ ന​ല്‍​കി​യ മൊ​ഴി. ഇയാളെ തി​രി​ച്ച​റി​ഞ്ഞാ​ല്‍ കൂ​ടു​ത​ല്‍ ത​ട്ടി​പ്പു​ക​ള്‍ ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്നു തി​രി​ച്ച​റി​യാ​മെ​ന്ന് ക​സ​ബ പോ​ലീ​സ് അ​റി​യി​ച്ചു.

സ​മാ​ന​മാ​യ രീ​തി​യി​ല്‍ പ്ര​തി​ക​ള്‍ മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ചി​ട്ടു​ണ്ടോ എന്നു പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്. ശ​നി​യാ​ഴ്ച​യാ​ണ് മു​ക്കു​പ​ണ്ടം പ​ണ​യം വ​യ്ക്കാ​നാ​യെ​ത്തി​യ പ്ര​തി​ക​ളെ ക​സ​ബ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

കൊ​യി​ലാ​ണ്ടി കാ​പ്പാ​ട് പാ​ട​ത്ത്കു​നി വീ​ട്ടി​ല്‍ അ​ലി അ​ക്ബ​ര്‍ (22) കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​നു സ​മീ​പം നൂ​റി മ​ഹ​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് നി​യാ​സ് (29) എ​ന്നി​വ​രെ​യാ​ണ് ക​സ​ബ എ​സ്‌​ഐ ടി.​എ​സ് ശ്രീ​ജി​ത്തും സം​ഘ​വും ചേ​ര്‍​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം ക​ല്ലാ​യി പാ​ല​ത്തിനു സ​മീ​പ​ത്തു​ള്ള പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ല്‍ തി​ര​ക്കു​ള്ള സ​മ​യ​ത്തു പ​ണ​യം വയ്ക്കാ​നാ​യി വ്യാ​ജ സ്വ​ര്‍​ണം കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. പ​ണ​ത്തി​നാ​യി തി​ര​ക്കു​കൂ​ട്ടി​യ​തോ​ടെ സം​ശ​യം തോ​ന്നി​യ സ്ഥാ​പ​ന ഉ​ട​മ​ക​ള്‍ സ്വ​ര്‍​ണം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ക​യും വ്യാ​ജ സ്വ​ര്‍​ണ​മാ​ണെന്നു തി​രി​ച്ച​റി​യു​ക​യു​മാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. ക​സ​ബ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്‌​ഐ എ​സ്.​അ​ഭി​ഷേ​ക്, സീ​നി​യ​ര്‍ സി​പി​ഒ മാ​രാ​യ എം.​കെ. സ​ജീ​വ​ന്‍, ജെ.​ജെ​റി, സി​പി​ഒ വി​.കെ. പ്ര​ണീ​ഷ്, വ​നി​ത സി​പി​ഒ വി.​കെ. സ​റീ​നാ​ബി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.