മയക്കുമരുന്നു നൽകി; പെൺകുട്ടിക്ക് ഇപ്പോഴും ശ്വാസതടസം; ആശുപത്രിയിലെത്തിച്ചതു ബോധമില്ലാതെ
Saturday, September 11, 2021 11:10 AM IST
കോഴിക്കോട്: കൊ​ല്ലം സ്വ​ദേ​ശി​നിയാ​യ 32കാരിയെ മയക്കുമരുന്നു നൽകി കോഴിക്കോട്ട് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ അരങ്ങേറിയതു കൊടുംക്രൂരത. പ്ര​ണ​യം ന​ടി​ച്ചു വി​ളി​ച്ചു വ​രു​ത്തി മ​യ​ക്കു​മ​രു​ന്നു ന​ല്‍​കി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് ചേ​വ​ര​മ്പ​ല​ത്തെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ല്‍ വ​ച്ചാ​ണ് പീ​ഡ​നം ന​ട​ന്ന​ത്. അ​ജ്‌​നാ​സ് യു​വ​തി​യെ ടി​ക് ടോക്ക് വ​ഴി​യാ​ണ് പ​രി​ച​യ​പ്പെ​ട്ട​ത്. പി​ന്നീ​ട് കോ​ഴി​ക്കോ​ട്ടേ​ക്കു വി​ളി​ച്ചു​വ​രു​ത്തി. ട്രെ​യി​നി​ലാ​ണ് യു​വ​തി കോ​ഴി​ക്കോ​ട്ടെ​ത്തി​യ​ത്.

അജ്നാസ് മുഖ്യപ്രതി

കാ​റി​ലാ​ണ് ഹോട്ടലിലെ​ത്തി​ച്ച​ത്. പി​ന്നീ​ടു നാ​ലുപേ​രും ചേ​ര്‍​ന്നു പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം അ​ജ്‌​നാ​സ് ആണ് യുവതിയെ ആക്രമിച്ചത്. പി​ന്നീ​ടു മ​റ്റു​ള്ള​വ​രും പീ​ഡി​പ്പി​ച്ചു. പീഡന ദൃ​ശ്യ​ങ്ങ​ള്‍ ഇവർ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി​.

യു​വ​തി​ക്കും മ​യ​ക്കു​മ​രു​ന്നും മ​ദ്യ​വും ന​ല്‍​കി അ​ര്‍​ധ​ മ​യ​ക്ക​ത്തി​ലാ​ക്കി​യാ​യി​രു​ന്നു പീ​ഡ​ന​മെ​ന്ന് എ​സി​പി കെ.​സു​ദ​ര്‍​ശ​ന്‍ പ​റ​ഞ്ഞു. തുടർച്ചയായുള്ള ആക്രമണത്തിൽ പെൺകുട്ടി ബോധരഹിതയായി.ഇതോടെ പ്രതികൾത്തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ച ശേഷം മുങ്ങുകയായിരുന്നു.

യു​വ​തി ആ​ശു​പ​ത്രി​യി​ലാ​യ ശേ​ഷം ആ​ശു​പ​ത്രി അ​ധി​കൃ​ത​രാ​ണ് വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ക്രൂരപീഡനം

പെ​ണ്‍​കു​ട്ടി​ക്കു ബോ​ധ​ക്ഷ​യ​മു​ണ്ടാ​യ​തോ​ടെയാണ് യുവതിയെ ആശുപത്രിലാക്കി സ്ഥലംവിടാൻ പ്രതികൾ തീരുമാനിച്ചത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ പോ​ലീ​സി​നു ല​ഭി​ച്ചു. സംഭവത്തിൽ നാലു പേരാണ് ഇപ്പോൾ പോലീസിന്‍റെ പിടിയിൽ ആയിരിക്കുന്നത്.

യു​വ​തി​യു​ടെ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ ക്രൂ​ര​മാ​യ പീ​ഡ​നം ന​ട​ന്ന​താ​യി കണ്ടെത്തി. യു​വ​തി​ക്കു ശ്വാ​സ ത​ട​സ​വു​മു​ണ്ട്.​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ര​ണ്ടു​പേരെ ഇന്നാണ് പിടികൂടിയത്. ഇ​ന്ന​ലെ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

അ​ത്തോ​ളി കൊ​ളി​യോ​ട്ടു താ​ഴം ക​വ​ല​യി​ല്‍ മീ​ത്ത​ല്‍ സ്വ​ദേ​ശി​ക​ളാ​യ അ​ജ്‌​നാ​സ്(39), ഇ​ട​ത്തി​ല്‍ താ​ഴ നെ​ടു​വി​ല്‍ പൊ​യി​ല്‍ എ​ന്‍.​പി.​ഫ​ഹ​ദ്(36), നി​ജാ​സ്(34), സു​ഹൈ​ബ്(39) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ അ​ര്‍​ധ​രാ​ത്രി​യോ​ടെ​യാ​ണ് ഇ​വ​രെ ത​ല​യാ​ട് വ​ന​ത്തി​നു​ള്ളി​ല്‍നി​ന്നു പി​ടി​കൂ​ടി​യ​ത്.

വനത്തിൽ ഒളിവിൽ

അ​ജ്‌​നാ​സി​നെ​യും ഫ​ഹ​ദി​നെ​യും ​പി​ടി​കൂ​ടി​യ​തോ​ടെ ഇ​വ​ര്‍ വനത്തിൽ ഒ​ളി​ച്ചു​താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ​എ​സി​പി കെ.​സു​ദ​ര്‍​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘമാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​തോ​ടെ കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട നാ​ലു​പേ​രും അ​റ​സ്റ്റി​ലാ​യി.

ഇ​പ്പോ​ഴും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള യു​വ​തി​യു​ടെ വൈ​ദ്യ പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് ഇന്നു ല​ഭി​ക്കും. പീ​ഡ​നം ന​ട​ന്ന ലോ​ഡ്ജി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍ നി​ന്ന​ട​ക്കം പ​രാ​തി ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സം​ഭ​വ​ത്തി​ല്‍ ലോ​ഡ്ജ് ന​ട​ത്തി​പ്പു​കാ​രു​ടെ പ​ങ്കും അ​ന്വേ​ഷി​ക്കാ​നാ​ണ് പൊ​ലീ​സി​ന്‍റെ തീ​രു​മാ​നം.

നാ​ലു ​പേ​രെ​യും ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യാ​നാ​ണ് തീ​രു​മാ​നം. അ​ജ്‌​നാ​സാ​ണ് മൂ​ഖ്യ ആ​സൂ​ത്ര​ക​ന്‍ എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സം​ഭ​വ​സ​മ​യ​ത്തു പ്ര​തി​ക​ള്‍ മദ്യലഹരിയിലായിരുന്നതായും സൂ​ച​ന​യു​ണ്ട്.