ജി.സുധാകരന്‍റെ പിടി അയഞ്ഞു; ആലപ്പുഴ സിപിഎമ്മിൽ അമരത്തു സജി ചെറിയാൻ
Wednesday, February 16, 2022 2:42 PM IST
മാ​ന്നാ​ർ (ആ​ല​പ്പു​ഴ): ആലപ്പുഴ സിപിഎമ്മിലെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിയുന്നു. കുറെക്കാലമായി ആലപ്പുഴ സിപിഎമ്മിന്‍റെ ശക്തികേന്ദ്രമായിരുന്ന ജി.സുധകരനെ പിന്തള്ളി സജി ചെറിയാൻ ആധിപത്യമുറപ്പിക്കുന്ന കാഴ്ചയാണ് സമ്മേനങ്ങളിൽ കാണുന്നത്.

കാ​ല​കാ​ല​ങ്ങ​ളി​ൽ ഉ​യ​രു​ന്ന വി​ഭാ​ഗീ​യ​ത എ​ക്കാ​ല​വും ജ്വലി​ച്ചു നി​ൽ​ക്കു​ന്ന ജി​ല്ല​ക​ളി​ൽ ഒ​ന്നാ​ണ് ആ​ല​പ്പു​ഴ. വി.എ​സ്. അ​ച്യു​താ​ന​ന്ദ​നു ജി​ല്ല​യി​ൽ അ​പ്ര​മാ​ദിത്യ​മു​ള്ള ഒ​രു കാ​ല​ഘ​ട്ട​മു​ണ്ടാ​യി​രു​ന്നു. ​സം​സ്ഥാ​ന ത​ല​ത്തി​ൽ വി ​എ​സ് - പി​ണ​റാ​യി എ​ന്ന ര​ണ്ട് ധ്രു​വ​ങ്ങ​ളി​ലാ​യി വി​ഭാ​ഗീ​യ​ത മൂ​ർ​ച്ഛി​ച്ചു നി​ന്ന കാ​ല​ഘ​ട്ടം.​വി എ​സി​നൊ​പ്പമായിരുന്ന ജി.​സു​ധാ​ക​ര​നെ കൂ​ടെക്കൂട്ടി ആ​ല​പ്പു​ഴ പാ​ർ​ട്ടി പി​ടി​ച്ചു പി​ണ​റാ​യിപ​ക്ഷ​ത്തി​നൊ​പ്പം എ​ത്തി​ക്കാ​ൻ സംസ്ഥാന നേതൃത്വം ഏറെ വിയർപ്പൊഴുക്കിയിരുന്നു.

സുധാകരന്‍റെ പിടി

​പിണറായി പക്ഷം ഏല്പിച്ച ജോലി ജി.​സു​ധാ​ക​ര​ൻ കൃ​ത്യ​മാ​യി നി​ർ​വഹി​ച്ചു ജി​ല്ല​യി​ലെ പാ​ർ​ട്ടി​യെ പി​ണ​റാ​യി പ​ക്ഷ​ത്തേ​ക്ക് അ​ടു​പ്പി​ച്ചു. അ​ത്ത​ര​ത്തി​ൽ ജി​ല്ല​യി​ലെ പി​ണ​റാ​യി പ​ക്ഷ​ത്തി​ന്‍റെ നാ​വാ​യി മാറിയ അ​ദ്ദേ​ഹം കാ​യം​കു​ള​ത്തു ന​ട​ന്ന ക​ഴി​ഞ്ഞ ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ടെ ജി​ല്ല​യി​ൽ പൂ​ർ​ണ ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ചു.

​പി​ണ​റാ​യിപ​ക്ഷ​ത്തി​നു​ള്ളി​ൽ ത​ന്നെ ജി​ല്ല​യി​ൽ തോ​മ​സ് ഐ​സ​ക് പ​ക്ഷ​വും രൂ​പം കൊ​ണ്ട​ങ്കി​ലും ജി.​സു​ധാ​ക​ര​ൻ ത​ന്നെ​യാ​യി​രു​ന്നു അ​ജ​യ്യ​ൻ.​എ​ന്നാ​ൽ, ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടുc​പ്പാ​ടു​കൂ​ടി ഗ്രൂ​പ്പ് സ​മ​വാ​ക്യ​ങ്ങ​ൾ മാറിമറിഞ്ഞു. ​ജി.​സു​ധാ​ക​ര​ന് സീ​റ്റ് നി​ഷേ​ധി​ക്കു​ക​യും അ​മ്പ​ല​പ്പു​ഴ​യി​ൽ എ​ച്ച്.​സ​ലാം മ​ത്സ​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ കാ​ര്യ​ങ്ങ​ൾ കൈ​വി​ടാ​ൻ തു​ട​ങ്ങി.​

സ​ലാം വി​ജ​യി​ച്ചു ക​ഴി​ഞ്ഞു ന​ൽ​കി​യ പ​രാ​തി ജി.​സു​ധാ​ക​ര​നെ വെ​ട്ടി​ലാ​ക്കി. സുധാകരൻ വേണ്ടത്ര പ്രചാരണത്തിൽ സഹകരിച്ചില്ല എന്നതടക്കമുള്ള പരാതികൾ ഉയർന്നു. സു​ധാ​ക​ര​നെ​തി​രെ പാ​ർ​ട്ടി അ​ച്ച​ട​ക്ക ന​ട​പ​ടി കൂ​ടി എ​ടു​ത്ത​തോ​ടെ ജി​ല്ല​യി​ൽ ഒ​രു പ​തി​റ്റാ​ണ്ടാ​യി ഉ​ണ്ടാ​യി​രു​ന്ന മേ​ധാ​വി​ത്വം ഇ​ല്ലാ​താ​യി. ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന ലോ​ക്ക​ൽ, ഏ​രി​യാ സ​മ്മേ​ള​ന​ങ്ങ​ളി​ൽ ജി.​സു​ധാ​ക​ര​ന്‍റെ സാ​ന്നി​ധ്യം തീരെ കു​റ​വാ​യി​രു​ന്നു.

പുതിയ അധികാര കേന്ദ്രം

തോ​മ​സ് ഐ​സ​ക്കും ജി​ല്ല​യി​ൽ കാ​ര്യ​മാ​യ നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​വാ​ൻ ത​യാ​റാ​യി​ല്ല. ഇ​തോ​ടെ ഇ​ത്ത​വ​ണ​ത്തെ സം​മ്മേ​ള​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കാൻ എ​ല്ലാ​യി​ട​ങ്ങ​ളി​ലും നി​യോ​ഗിക്കപ്പെട്ടതു സിപിഎം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​വും മ​ന്ത്രി​യു​മാ​യ സ​ജി ചെ​റി​യാ​നാ​ണ്.

ലോ​ക്ക​ൽ, ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഇ​ന്ന​ലെ ക​ണി​ച്ചുകു​ള​ങ്ങ​ര​യി​ൽ തു​ട​ങ്ങി​യ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ലും ഇ​ക്കാ​ര്യ​ങ്ങ​ൾ പ്ര​തി​ഫ​ലി​ച്ചു.​ ജി.​സു​ധാ​ക​ര​നു വേ​ണ്ട​ത്ര പ്രാ​തി​നി​ധ്യം ഉ​ണ്ടാ​യി​ല്ല. ഉ​ത്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി സ​ജി ചെ​റി​യാ​നാ​യി​രു​ന്നു അ​ധ്യ​ക്ഷ​ൻ. ഇ​ന്ന​ലെ രാ​ത്രി വൈ​കി​യാ​ണ് ഗ്രൂ​പ്പ് ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​യ​ത്.​

ഇ​ന്നു റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ ന​ട​ക്കു​ന്ന പൊ​തു​ച​ർ​ച്ച​യി​ൽ ജി.​സു​ധാ​ക​ര​ൻ വി​ഷ​യം ഉ​യ​ർന്നുവ​രും.​ നി​ല​വി​ലു​ള്ള ജി​ല്ലാ ക​മ്മ​റ്റി​യി​ൽ ജി.​സു​ധാ​ക​ര പ​ക്ഷ​ത്തെ അ​നു​കൂ​ലി​ച്ചി​രു​ന്ന പ​ല​രും സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കി ഇപ്പോ​ഴ​ത്തെ ഔ​ദ്യോ​ഗി​ക പ​ക്ഷ​ത്തി​നൊ​പ്പം ചേ​ർന്നു ക​ഴി​ഞ്ഞു.

സ​മ്മേ​ള​നം ക​ഴി​യു​ന്ന​തോ​ടെ ജി​ല്ല​യി​ലെ പാ​ർ​ട്ടി നേതൃ​ത്വം ജി.​സു​ധാ​ക​ര​ന്‍റെ കൈയിൽനി​ന്നു മ​ന്ത്രി സ​ജി ചെ​റി​യാ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന പ​ക്ഷ​ത്തേ​ക്കു മാ​റി​മ​റി​യു​ന്ന രീ​തി​യി​ലാ​ണ് കാ​ര്യ​ങ്ങ​ളു​ടെ നീ​ക്കം.

- ഡൊമിനിക് ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.