ഒരു വിരലടയാളം പറ്റിച്ച പണി; 17 വർഷത്തിനു ശേഷം രണ്ടും അകത്തായി
Thursday, September 16, 2021 9:47 AM IST
പ​ത്ത​നം​തി​ട്ട: കവർച്ച നടത്തിയവർ പോലും മറന്നുപോയ കേസിൽ പ്രതികൾ അവിചാരിതമായി അകത്തായി. കാലത്തിനു പോലും മായിക്കാൻ കഴിയാത്ത വിരലടയാളത്തിന്‍റെ കഥയാണ് ഈ കേസ് അന്വേഷണം പറയുന്നത്.

17 വ​ര്‍​ഷം മു​മ്പ് ന​ട​ന്ന മോ​ഷ​ണ​ക്കേ​സി​ലാണ് വിരലടയാളം പ്രതികളെ കണ്ടെത്തിയത്. രണ്ടുപേരെയും പത്തനംതിട്ട പോലീസ് കൈയോടെ അറസ്റ്റ് ചെയ്തു. 2004 സെ​പ്റ്റം​ബ​റി​ല്‍ പ​ത്ത​നം​തി​ട്ട കോ​ള​ജ് ജം​ഗ്ഷ​നി​ലെ ഒ​രു വീ​ട്ടി​ല്‍നി​ന്നു 22.75 പ​വ​ന്‍ സ്വ​ര്‍​ണ​വും വ​ജ്ര നെ​ക്ലേ​സും 1,05,000 രൂ​പ​യും ക​വ​ര്‍​ന്ന കേ​സി​ലാ​ണ് വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം മോ​ഷ്ടാ​ക്ക​ള്‍ കു​ടു​ങ്ങി​യ​ത്. ‌

കി​ട​ങ്ങ​ന്നൂ​ര്‍ കു​റി​ച്ചി​മു​ട്ടം എ​ഴി​ക്കാ​ട് കോ​ള​നി ബ്ലോ​ക്ക് ന​മ്പ​ര്‍ 27 ല്‍ ​എ​ഴി​ക്കാ​ട് രാ​ജ​ന്‍ (56), കൊ​ടു​മ​ണ്‍ ഐ​ക്കാ​ട് വ​ള​ക്ക​ട ജം​ഗ്ഷ​നി​ല്‍ താ​ഴെ മു​ണ്ട​ക്ക​ല്‍ വീ​ട്ടി​ല്‍ സു​രേ​ഷ് (52) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ജി ​സു​നി​ലും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​ത്ത​നം​തി​ട്ട ഫിം​ഗ​ര്‍ പ്രി​ന്‍റ് ബ്യൂ​റോ​യി​ലെ ടെ​സ്റ്റ​ര്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ വി. ​ബി​ജു​ലാ​ലി​ന്‍റെ​യും സം​ഘ​ത്തി​ന്‍റെ​യും ശാ​സ്ത്രീ​യ വി​ര​ല​ട​യാ​ള പ​രി​ശോ​ധ​നാ മികവും ശ്രദ്ധയുമാണ് പ്രതികളെ അകത്താക്കാൻ പോലീസിനെ സഹായിച്ചത്.

ജി​ല്ല​യി​ലെ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ ഇതിനകം ജി​ല്ലാ ഫിം​ഗ​ര്‍ പ്രി​ന്‍റ് ബ്യൂ​റോ​യു​ടെ വി​ര​ല​ട​യാ​ള പ​രി​ശോ​ധ​ന​യി​ലൂ​ടെ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ര​വ​ധി മോ​ഷ​ണം കേ​സു​ക​ളി​ല്‍ പ്ര​തി​യും സ്ഥി​രം മോ​ഷ്ടാ​വു​മാ​ണ് എ​ഴി​ക്കാ​ട് രാ​ജ​നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​രം വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ണ​ല​യം മു​ള​വു​കാ​ട് വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചു​വ​രു​ന്ന​ത്. സു​രേ​ഷും നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​രു​വ​രും പ​ല​ത​വ​ണ ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.‌

രാ​ത്രി വീ​ടി​ന്‍റെ ഗ്രി​ല്ലും പൂ​ട്ടും ത​ക​ര്‍​ത്ത് അ​ക​ത്തു​ക​ട​ന്ന പ്ര​തി​ക​ള്‍, കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ര്‍​ണ വ​ജ്ര ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​രു​ക​യാ​യി​രു​ന്നു. മാ​സ​ങ്ങ​ള്‍ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​ക​ളെ കി​ട്ടാ​തെ വ​ന്ന​പ്പോ​ള്‍ അ​ന്വേ​ഷ​ണം മന്ദീഭവിച്ചുപോയിരുന്നു. പിന്നീട് ഈ സംഭവം തന്നെ എല്ലാവരും മറന്നു.

ഈ​യി​ടെ തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന ഒ​രു മോ​ഷ​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ രാ​ജ​ന്‍റെ​യും കൊ​ടു​മ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ കേ​സി​ല്‍ പി​ടി​ക്ക​പ്പെ​ട്ട സു​രേ​ഷി​ന്‍റെ​യും വി​ര​ല​ട​യാ​ള​ങ്ങ​ള്‍ വിശദമായി പരിശോധിച്ച ഫിംഗർ പ്രിന്‍റ് ബ്യൂറോയിലെ ഉദ്യോഗസ്ഥർ 17 വർഷം മുന്പ് നടന്ന മോഷണക്കേസിൽ ലഭിച്ച വിരലടയാളവുമായി ഇവയ്ക്കു സാമ്യമുണ്ടെന്നു കണ്ടെത്തുകയായിരുന്നു.

ഇതോടെ 17 വർഷമായി ഉത്തരമില്ലാതിരുന്ന ചോദ്യത്തിനു പരിഹാരമായി. ടെ​സ്റ്റ​ര്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ വി. ​ബി​ജു​ലാ​ല്‍, വി​ര​ല​ട​യാ​ള പ​രി​ശോ​ധ​നാ വി​ദ​ഗ്ധ​രാ​യ ശൈ​ല​ജ​കു​മാ​രി, ശ്രീ​ജ, ര​വി​കു​മാ​ര്‍, എ​എ​സ്‌​ഐ സു​നി​ലാ​ല്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘം ക​ണ്ടെ​ത്തി​യ വി​വ​ര​ങ്ങ​ള്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. നി​ശാ​ന്തി​നി​യെ അ​റി​യി​ക്കു​ക​യും പ​ത്ത​നം​തി​ട്ട പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ കേ​സ് പു​ന​ര​ന്വേ​ഷി​ക്കു​ക​യു​മാ​യി​രു​ന്നു.

അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു. ‌‌