കോവിഡേ വിട്ടോളൂ! കോ​ര്‍​ഡേ​ലി​യ കൊ​ച്ചിയിൽ, 1200 യാത്രികർ
Wednesday, September 22, 2021 12:02 PM IST
കൊ​ച്ചി: കോ​വി​ഡ് പ്ര​തി​സ​ന്ധി​മൂ​ലം മാ​ന്ദ്യം സം​ഭ​വി​ച്ച ടൂ​റി​സം മേ​ഖ​ല​യ്ക്കു പു​ത്ത​ന്‍ ഉ​ണ​ര്‍​വേ​കാ​ന്‍ ആഡംബര കപ്പൽ കൊച്ചിയിലെത്തി. ആവേശത്തോടെയാണ് കോ​ര്‍​ഡേ​ലി​യ എന്ന ആഡംബരക്കപ്പലിനെ കൊച്ചി വരവേറ്റത്. വാദ്യമേളങ്ങളും താലപ്പൊലിയും ഒരുക്കിയാണ് അതിഥികളെ കരയിലേക്കു സ്വീകരിച്ചത്.

ഇ​ന്നു രാ​വി​ലെയാണ് കൊർഡേലിയ കൊ​ച്ചി തീ​ര​മ​ണ​ഞ്ഞത്. രാ​വി​ലെ ഏ​ഴ​ര​യ്ക്ക് കൊ​ച്ചി തു​റ​മു​ഖ​ത്തെ​ത്തി​യ ക​പ്പ​ലി​ല്‍ 1,200 ആ​ഭ്യ​ന്ത​ര വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് ഉ​ള്ള​ത്. കേരളത്തിൽ ഉയർന്നുനിൽക്കുന്ന കോവിഡ്നിരക്കിനെ വകവയ്ക്കാതെ സഞ്ചാരികൾ കൊച്ചിയിൽ ഇറങ്ങാൻ തയാറായതു ടൂറിസം രംഗത്തുവലിയ ഉന്മേഷം പകരുമെന്നാണ് പ്രതീക്ഷ.

കേരളത്തിലെ കോവിഡ് സാഹചര്യത്തെ സഞ്ചാരികൾ അത്രയ്ക്കു കാര്യമാക്കുന്നില്ലെന്നും പേടിക്കുന്നില്ലെന്നുമുള്ള സൂചനയാണ് സഞ്ചരികളുടെ കൊച്ചി സന്ദർശനം.
മും​ബെ​യി​ല്‍നി​ന്നും ല​ക്ഷ​ദ്വീ​പി​ലേ​ക്ക് പോ​കു​ന്ന ആ​ഡം​ബ​ര കപ്പലാണ് കൊ​ച്ചി​യി​ല്‍ ഒ​രു പ​ക​ല്‍ ന​ങ്കൂ​ര​മി​ടു​ന്ന​ത്.

ക​പ്പ​ലി​ലു​ള്ള 800ല്‍ ​പ​രം യാ​ത്രി​ക​ര്‍ കൊ​ച്ചി​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​നാ​യി പു​റ​പ്പെ​ട്ടു.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് മൂ​ന്നു സം​ഘ​ങ്ങ​ളാ​യി പ്ര​ത്യേ​കം ബ​സു​ക​ളി​ലാ​ണ് സം​ഘം മ​ട്ടാ​ഞ്ചേ​രി, ഫോ​ര്‍​ട്ടു​കൊ​ച്ചി ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത്. ഉ​ച്ച​യ്ക്ക് മൂ​ന്നി​നു​ശേ​ഷം ക​പ്പ​ല്‍ ല​ക്ഷ​ദ്വീ​പി​ലേ​ക്കു തി​രി​ക്കും.