Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
STHREEDHDANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സ...
കെ.ജി. ശിവാനന്ദൻ സിപിഐ തൃശൂർ ജി...
ആശുപത്രിവളപ്പിലെ മരക്കൊമ്പ് വീ...
കുറ്റിച്ചിറയിൽ നീന്തലിനെത്തിയ ...
ഗുരുപൂജയെ എതിര്‍ക്കുന്നവര്‍ കു...
ട്രാക്കിൽ വിള്ളൽ: തിരുവള്ളൂർ ട്ര...
Previous
Next
നാളെ നിങ്ങളും പ്രതിയാകാം! പോക്സോ, ജാതി, വനിത... അപകടം പതിയിരിക്കുന്ന നിയമങ്ങളെക്കുറിച്ചു സിബി മാത്യൂസ്
Monday, September 27, 2021 2:53 PM IST
രാജ്യത്തു നൂറുകണക്കിനു നിയമങ്ങളുണ്ട്. അതിൽ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്ന ചില വകുപ്പുകളുണ്ട്.. മുൻ ഡിജിപി ഡോ.സിബി മാത്യൂസ് എഴുതുന്നു:
ഏതൊരു ജനാധിപത്യ രാജ്യത്തും നിയമവ്യവസ്ഥയാണ് ജനങ്ങൾക്ക് സംരക്ഷണം നൽകുന്നത്. നിയമത്തിനുമുന്നിൽ എല്ലാവരും തുല്യരാണ് എന്നത് ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് നൽകിയിട്ടുള്ള മൗലികാവകാശങ്ങളിലൊന്നാണ്. (അനുഛേദം 14)
എന്നാൽ, 1250ലധികം കേന്ദ്രസർക്കാർ നിയമങ്ങളും 200ലധികം കേരള സർക്കാർ നിയമങ്ങളും നിലവിലിരിക്കെ, ഇവയൊക്കെ ഹൃദിസ്ഥമാക്കാനോ ഓർമിച്ചിരിക്കാനോ ആർക്കും തന്നെ സാധ്യമല്ല. സദുദ്ദേശ്യത്തോടെ സർക്കാർ നടപ്പിലാക്കിയ ചില നിയമങ്ങൾ, ഇത്തരത്തിൽ വ്യാപകമായ രീതിയിൽ ദുരുപയോഗിക്കപ്പെടുന്നുണ്ടെന്ന് സമകാലീന സംഭവങ്ങൾ വ്യക്തമാക്കുന്നു.
പോക്സോ
18 വയസിനു താഴെ പ്രായമുള്ള കൗമാരപ്രായക്കാരെ (ചൈൽഡ് എന്നു നിയമത്തിലെ നിർവചനം) ലൈംഗിക ചൂഷണത്തിൽനിന്നു സംരക്ഷിക്കാനായി കേന്ദ്രസർക്കാർ രൂപം നൽകിയ പോക്സോ (പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രണ്‍ ഫ്രം സെക്ഷ്വൽ ഒഫൻസസ്) ആക്ട് (2012) ഇത്തരത്തിൽ ദുരുപയോഗിക്കപ്പെടുന്നുണ്ട്.
ഈ നിയമ ത്തിന്റെ 3, 4 വകുപ്പുകൾ പ്രകാരമുള്ള ലൈഗികാതിക്രമം കൗമാരപ്രായത്തിലുള്ള ഒരു വ്യക്തിക്കു നേരേ ഉണ്ടാകുന്നപക്ഷം, കുറ്റാരോപിതന് കുറഞ്ഞത് ഏഴ് വർഷവും ഏറിയാൽ ജീവപര്യ ന്തം തടവു പോലും അനുഭവിക്കേണ്ടിവന്നേക്കാം.
ലൈംഗികാതിക്രമം ചെയ്യുന്ന ഒരു വ്യക്തി ഒരു പോലീസുദ്യോഗസ്ഥൻ / ഒരു ആശുപത്രി / അനാഥാലയം / വിദ്യാഭ്യാസസ്ഥാപനം / കുട്ടികളെ സംരക്ഷിക്കുന്ന മറ്റേതെങ്കിലും സ്ഥാപനം എന്നിവയിലെ സ്റ്റാഫോ ചുമതലക്കാരനോ ആണെങ്കിൽ കുറഞ്ഞത് 10 വർഷം കഠിനതടവു ലഭിച്ചേക്കാം.
കുട്ടിയുടെ ബന്ധുവാണ് പ്രതിയെങ്കിലും ഇതായിരിക്കും ലഭിക്കുന്ന ശിക്ഷ. കുട്ടികളെ ഉപയോഗിച്ചു നഗ്നചിത്രങ്ങളെടുക്കുന്നതും മറ്റും ഈ നിയമത്തിൽ ശിക്ഷാർഹമായ കുറ്റമാണ്. പ്രത്യക്ഷത്തിൽ, കൗമാരപ്രായക്കാരുടെ സംരക്ഷണത്തിന് ഈ വ്യവസ്ഥകളൊക്കെ വളരെ ഫലപ്രദമാണെന്നതിൽ സംശയമില്ല. എന്നാൽ, നിയമത്തിന്റെ 29, 30 വകുപ്പുകളിൽ അപകടം പതിയിരിക്കുന്നു.
കുറ്റാരോപിതൻ, ആരോപിതമായ കുറ്റം ചെയ്തതായി വിചാരണക്കോടതിക്ക് അനുമാനിക്കാം (presumption) എന്നും താൻ നിരപരാധിയാണെന്നുള്ളതു കുറ്റാരോപിതൻ തെളിയിച്ചു കൊള്ളേണ്ടതാണെന്നുമുള്ള വ്യവസ്ഥകൾ ആശങ്കയുണർത്തുന്നതാണ്.
നിരപരാധിയുടെ കഷ്ടപ്പാടുകൾ
വ്യാജമായ ആരോപണങ്ങൾ ഉന്നയിച്ചു വിരോധം തീർക്കുവാൻ ആരെങ്കിലും തുനിഞ്ഞിറങ്ങിയാൽ, കുറ്റാരോപിതനാകുന്ന വ്യക്തി തന്റെ നിരപരാധിത്വം തെളിയിക്കുവാൻ വളരെയേറെ കഷ്ടപ്പെടേണ്ടിവന്നേക്കാം.
മേൽപ്പറഞ്ഞ 29,30 വ്യവസ്ഥകൾ നിലനിൽക്കുന്നിടത്തോളം, ഡോക്ടർമാർ, വൈദികർ, അധ്യാപകർ, മനഃശാസ്ത്ര കൗണ്‍സലിംഗ് നൽകുന്നവർ മുതലായവരൊക്കെ അപകടമേഖലയിലാണ്. കൗമാരപ്രായക്കാരനായ/ക്കാരിയായ ഒരു വ്യക്തിയോടൊപ്പം ഒറ്റയ്ക്കു മുറിയിലായിരിക്കുന്ന അവസ്ഥ ഒഴിവാക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. ജാഗ്രതൈ!
വെറുതെ വിടുന്നു
2019ൽ "പോക്സോ’ നിയമപ്രകാരം കേരളത്തിൽ 3,609 കേസുകൾ അന്വേഷിക്കപ്പെട്ടു, 2020ൽ കോവിഡ് മൂലമായിരിക്കാം, കേസുകളുടെ എണ്ണം 2,726 ആയി കുറഞ്ഞു. കോടതിയിലെത്തുന്പോൾ 20 ശതമാനം കേസുകളിൽ താഴെ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്. അതായത് ബഹുഭൂരിപക്ഷം കേസുകളിലും പ്രതികളെ വെറുതെ വിടുന്നു. വ്യാജമായ പരാതിയോ? അതോ കേസന്വേഷണത്തിലെയും പ്രോസിക്യൂഷനിലെയും പിഴവുകളൊ ആകാം കാരണം.
ജാതി
വ്യാപകമായിത്തന്നെ ദുരുപയോഗിക്കപ്പെടുന്ന മറ്റൊരു നിയമം, പട്ടികജാതി/ പട്ടികവർഗക്കാർക്ക് എതിരേയുള്ള അതിക്രമങ്ങൾ തടയുവാനുള്ള കേന്ദ്രസർക്കാർ നിയമമാണ്. 2018 മാർച്ചിൽ സുപ്രീംകോടതിതന്നെ ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും, ഇനി മേലിൽ ഈ നിയമപ്രകാരം സർക്കാർ / അർധസർക്കാർ ജീവനക്കാരെ അറസ്റ്റ് ചെയ്യുന്നതിനുമുന്പായി അവരുടെ മേലധികാരിയുടെ രേഖാമൂലമായ അനുമതി വാങ്ങേണ്ടതാണെന്ന് ഉത്തരവിടുകയും ചെയ്തു.
1989ലാണ് സമഗ്രമായ ഈ നിയമം കേന്ദ്രസർക്കാർ രൂപീകരിച്ചത്. നിയമത്തിന്റെ 31-ാം വകു പ്പിൽ, എന്തൊക്കെയാണ് ശിക്ഷാർഹമായ അതിക്രമങ്ങളെന്ന് വിവരിച്ചിട്ടുണ്ട്.
ജാതിപ്പേരു പറഞ്ഞ് ആക്ഷേപിക്കുക, കുടിവെള്ള സ്രോതസുകൾ നിഷേധിക്കുക, ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നതു തടയുക തുടങ്ങി ഒട്ടനവധി അതിക്രമങ്ങൾ വിവരിക്കുന്നു.
ആറു മാസം മുതൽ അഞ്ചു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണ് ഈ കുറ്റകൃത്യങ്ങൾ. എട്ടാം വകുപ്പ് പ്രകാരം പോക്സോ നിയമത്തിലെന്നതുപോലെ ഈ നിയമത്തിലും പ്രതികൾക്ക് എതിരേ കോടതിക്കു കുറ്റകൃത്യം ചെയ്തു എന്ന് അനുമാനിക്കാവുന്നതാണെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്.
കർശനമായ ഇത്തരം വ്യവസ്ഥകൾമൂലം എതിരാളികളോടും സഹപ്രവർത്തകരോടും മേലധികാരികളോടും പകതീർക്കുവാനായി ഈ നിയമത്തിലെ വ്യവസ്ഥകൾ പലപ്പോഴും ദുരുപയോഗിക്കപ്പെടുന്നതായി പരാതികൾ ഉയർന്നിരുന്നു. ഇത്തരം നിരവധി കേസുകൾ ശ്രദ്ധയിൽപ്പെട്ടതുമൂലമാവണം സുപ്രീംകോടതി മേൽപ്പറഞ്ഞ പ്രകാരം നിരീക്ഷിക്കുവാനിടയായത്.
എന്നാൽ, കേന്ദ്രസർക്കാർ ഈ നിയമത്തിൽ യാതൊരു വിധമായ മാറ്റവും വരുത്തുവാൻ ഇന്നോളം തയാറായിട്ടില്ല. വോട്ട് ബാങ്ക് ചോർച്ചയെ ഭയന്ന് ഒരു രാഷ്ട്രീയ പാർട്ടിയും ഈ നിയമത്തിൽ ഒളിഞ്ഞിരിക്കുന്ന അനീതികളെപ്പറ്റി പരസ്യമായ അഭിപ്രായ പ്രകടനത്തിനുപോലും തയാറായിട്ടില്ല.
വനിതകൾ
ഇന്ത്യൻ പീനൽ കോഡിലെ 498 (A) എന്ന വകുപ്പാണ് ധാരാളമായി ദുരുപയോഗം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന മറ്റൊരു നിയമം. 1983ലാണ് ഈ വകുപ്പ് ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ ഭാഗമായി കൂട്ടിച്ചേർക്കപ്പെട്ടത്.
വർധിച്ചുകൊണ്ടിരുന്ന സ്ത്രീധനപീഡനം, ഭർത്തൃഗൃഹത്തിൽ വിവാഹിതരായ സ്ത്രീകൾ അനുഭവിക്കേണ്ടിവരുന്ന ശാരീരികവും മാനസികവുമായ വ്യഥകൾ മുതലായവയെ നിയന്ത്രിക്കുവാനാണ് ഈ പുതിയ വകുപ്പിനു രൂപംനൽകിയത്. 2019ൽ ഈ വകുപ്പുപ്രകാരം 125300-ൽപ്പരം കേസുകളാണ് ഇന്ത്യയിലൊട്ടാകെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
രാജസ്ഥാൻ, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നീ മൂന്ന് സംസ്ഥാനങ്ങളിലും 18000ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. കേരളത്തിൽ 3039 കേസുകളാണ് പോലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കോടതിയിലെത്തുന്പോൾ ഇത്തരത്തിലുള്ള 88 ശതമാനം കേസുകളിലും പ്രതികളെ വെറുതെ വിടുന്നതായി ദേശീയ ക്രൈം റിക്കോർഡ് ബ്യൂറോയുടെ രേഖകൾ വ്യക്തമാക്കുന്നു.
പലപ്പോഴും കുടുംബകോടതിയിൽ പരിഗണനയിലിരിക്കുന്ന വിവാഹമോചനക്കേസുകൾക്ക് ശക്തിപകരാനും സമ്മർദതന്ത്രമെന്ന നിലയിലുമാണ് ഇത്തരം കേസുകൾ ചമയ്ക്കെപ്പടുന്നത്. എന്നാൽ, കേസിൽ പ്രതിയാകുന്ന മാതാപിതാക്കളും മറ്റു ബന്ധുക്കളും അറസ്റ്റും പോലീസ്നടപടിയും ഭയന്ന് വീടുവിട്ട് ഒളിവിൽ പോകേണ്ടിവരുന്നുണ്ടെന്നത് യാഥാർഥ്യമാണ്.
കോടതികളുടെ വിചാരണനടപടികൾക്കു ശേഷമോ ചിലപ്പോൾ തടവുശിക്ഷ അനുഭവിക്കേണ്ടിവന്നതിനുശേഷമോ (അപ്പീൽ അപേക്ഷയിൽ) തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടയയ്ക്കെപ്പടുന്ന പ്രതികൾക്ക് നഷ്ടപരിഹാരം നൽകുവാൻ, ഇന്ത്യയിൽ നിയമസംവിധാനമില്ല.
എന്നാൽ, വൻ സാന്പത്തിക രാഷ്ട്രീയ സ്വാധീനമുള്ള ചിലരൊക്കെ ഉന്നതകോടതികളിൽനിന്നു വൻ തുക നഷ്ടപരിഹാരം നേടിയിട്ടുള്ള സംഭവങ്ങളുമുണ്ട്. വിദഗ്ധനായ കൊല്ലൻ ഒപ്പമുണ്ടെങ്കിൽ ഏതു മണിച്ചിത്രത്താഴും തുറക്കാമല്ലോ.
- ഡോ. സിബി മാത്യൂസ്
"തൊണ്ടിമുതല്‍ വിറ്റ് കാമുകിയെയും മാതാപിതാക്കളെയും കൂട്ടി വിനോദയാത്ര പോയി'
സിനിമാസ്റ്റൈൽ ചേസിംഗ്; പോക്സോ കേസ് പ്രതിയെ ഓടിച്ചിട്ടു പിടിച്ച് വനിതാ എസ്ഐ
പോലീസിനു നേരേ നായയെ അഴിച്ചുവിട്ടു; മുഖ്യപ്രതി ഉള്‍പ്പെടെ മൂന്നുപേര്‍ കസ്റ്റഡിയില്‍
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടു പീഡനം; പ്രതിയെ പൂട്ടിയതും സോഷ്യൽ മീഡിയ
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
സ്ഥിരം സഞ്ചാരപഥം അടച്ചപ്പോള്‍, പുതിയ പാത കണ്ടെത്തി ചുള്ളന് കൊമ്പന്
നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസ്: കെഎസ്ആര്‍ടിസിക്ക് പത്തുകോടിയുടെ വരുമാനം
പാലത്തിൽ നിന്ന് കനാലിൽ വീണ പശുവിനെ രക്ഷപ്പെടുത്തി
ഇരട്ട സഹോദരിമാർ ഇനി ഡോക്ടർമാർ; ആഹ്ലാദത്തിൽ എരുമേലി നെടുങ്കാവുവയൽ
നീലക്കുറിഞ്ഞി പൂത്തു; ആനവണ്ടിക്കും പൂക്കാലം
"കലി'തുള്ളി ടീച്ചര്‍; പാഠം പഠിച്ച് കുട്ടികള്‍
ലഹരി ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരെ പിടികൂടാന്‍ ആല്‍ക്കോ സ്കാന്‍ വാന്‍
ഓലമേഞ്ഞ സന്തോഷ് ടാക്കീസ് തിരിച്ചെത്തി; സിനിമ കാണാൻ തിരക്ക്
സ്വര്ണത്തോര്ത്ത്: തട്ടിപ്പിന്റെ പുതുതന്ത്രമെടുത്ത വിമാനയാത്രക്കാരൻ കുടുങ്ങി
കസ്ബനെ കാണാൻ അസിസ്റ്റന്റ് കമ്മീഷണർ ഒരിക്കൽകൂടിയെത്തി
ചെകുത്താൻതോടിനെ മാലാഖയുടെ താഴ്വരയാക്കിയ ഫാ. വടക്കേമുറിക്കു സ്മാരകമൊരുക്കാൻ എയ്ഞ്ചൽവാലി
രാത്രി വീട്ടിൽകയറി വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിച്ച ബിഹാർ സ്വദേശിയെ നാട്ടുകാർ കീഴ്പ്പെടുത്തി
ആനവണ്ടിയിൽ വിനോദയാത്ര ആഘോഷമാക്കി വിദ്യാർഥികൾ
മോഷ്ടാക്കൾ മറയാക്കുന്നത് ‘കുട്ടിക്കള്ളൻമാരെ’! അഞ്ചംഗ സംഘത്തിന്റെ മൊഴി കേട്ട് പോലീസും ഞെട്ടി
അർധരാത്രി സാമൂഹ്യവിരുദ്ധരുടെ അതിക്രമം! സഹോദരിമാർ അടുപ്പിനടിയിൽ ഒളിച്ചിരുന്നത് മൂന്നു മണിക്കൂർ
രാത്രി വൈകിയും ഷോറൂമിൽ വെളിച്ചം; യുവാക്കള്‍ വന്നുപോകുന്നു: സംശയം തോന്നി എത്തിയ നാട്ടുകാർ കണ്ടത്
വാർക്കപ്പണിക്കിടയിൽ ഒരു ഡോക്ടറേറ്റ്; മനോഹരന്റെ നേട്ടം അതിമനോഹരം
"ഹാപ്പി ബർത്ത്ഡേ പറഞ്ഞപ്പോഴുള്ള അവളുടെ ചിരി ഇപ്പോഴും കാതിലുണ്ട്...'
140 കിലോ തടി ചുമന്നാലും സിബിയുടെ തടി കേടാവില്ല!
ഇല്ലായ്മകളെ അതിജീവിച്ച് ആകാശ സ്വപ്നം സാക്ഷാത്കരിച്ച് ഗോപിക; മനംനിറഞ്ഞ് മാതാപിതാക്കൾ
എട്ടാം ക്ലാസില്‍ പഠിച്ചപ്പോള്‍ ഉള്ള തര്‍ക്കം; വൈരാഗ്യം തീര്‍ത്തത് വര്‍ഷങ്ങള്‍ക്ക് ശേഷം
കുഴിയിൽ വീണുവീണ്... ഗവർണർ കട്ടക്കലിപ്പിലായി
അമ്മയുടെ സ്വപ്നം നിറവേറ്റാൻ ആൻ റോസ് മാത്യു നാഷണൽ ഡിഫൻസ് അക്കാദമിയിലേക്ക്
മൊത്തം വ്യാജം! പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തി ഓണ്‍ലൈൻ തട്ടിപ്പ്; യുവാവ് പിടിയിൽ
മിലനെ കാണാൻ "വെള്ളം' മുരളിയെത്തി

More from other section
മാരുതി കാർ പൊട്ടിത്തെറിച്ചു പൊള്ളലേറ്റ രണ്ടു കുട്ടികൾ മരിച്ചു
Kerala
അഹമ്മദാബാദ് വിമാനദുരന്തം; ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്തു
National
പരീക്ഷണങ്ങൾ പൂര്‍ത്തിയായി; ശുഭാംശു നാളെ തിരിക്കും
International
കൊച്ചിയിലേക്ക് ക്രൂയിസ് കപ്പലുകളുടെ വരവ് കുറഞ്ഞു
Business
ഫിഫ 2025 ക്ലബ് ലോകകപ്പ് ഫൈനൽ; പിഎസ്ജി x ചെല്‍സി മത്സരം രാത്രി 12.30 ന്
Sports

ചെന്നൈ: തമിഴ്നാട്ടില്‍ ചരക്ക് ട്രെയിനിനു തീപിടിച്ച് അപകടം. തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം ഇന...
Top