സ്വ​പ്‌​നയും മോ​ന്‍​സ​നും ത​മ്മി​ല്‍? അന്വേഷണം തുടങ്ങി
Friday, October 1, 2021 3:43 PM IST
കോ​ഴി​ക്കോ​ട് : പു​രാ​വ​സ്തു ത​ട്ടി​പ്പു കേ​സി​ലെ പ്ര​തി മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​നു ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്‌​ന സു​രേ​ഷു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന വി​വ​ര​ത്തെത്തുട​ര്‍​ന്നു ക​സ്റ്റം​സ് പ്രി​വ​ന്‍റീവ് വി​ഭാ​ഗം പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളു​ടെ കോ​ള്‍ ഡീ​റ്റൈ​യി​ല്‍ റി​പ്പോ​ര്‍​ട്ട് (സി​ഡി​ആ​ര്‍) ക​സ്റ്റം​സ് ശേ​ഖ​രി​ച്ചി​രു​ന്നു.

കേന്ദ്രത്തിൽ വരെ പിടി!

ഈ ​സി​ഡി​ആ​റി​ല്‍ അ​ക്കാ​ല​ത്ത് മോ​ന്‍​സ​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ണ്‍ ന​മ്പ​റു​ക​ള്‍ ഉ​ണ്ടോ​യെ​ന്നാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ളി​ല്‍ വ​രെ ത​നി​ക്കു സ്വാ​ധീ​ന​മു​ണ്ടെ​ന്ന് മോ​ന്‍​സ​ന്‍ വെ​ളി​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് സ്വ​ര്‍​ണ​ക്ക​ട​ത്തി​നെക്കുറി​ച്ചും ന​യ​ത​ന്ത്ര കേ​സി​ലെ പ്ര​തി സ്വ​പ്‌​ന​സു​രേ​ഷു​മാ​യു​ള്ള ബ​ന്ധ​ത്തി​നെക്കുറി​ച്ചും പ​രി​ശോ​ധി​ക്കാ​ന്‍ ക​സ്റ്റം​സ് തീ​രു​മാ​നി​ച്ച​ത്.

അ​തേ​സ​മ​യം, പ്ര​തി​ക​ളു​മാ​യി മോ​ന്‍​സ​നു ബ​ന്ധ​മു​ണ്ടെ​ന്ന തെ​ളി​വ് ല​ഭി​ച്ചാ​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് വീ​ണ്ടും ച​ര്‍​ച്ച​യാ​യി മാ​റും. ന​യ​ത​ന്ത്ര ബാ​ഗേ​ജ്‌​വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് പി​ടി​കൂ​ടി​യ​തി​ന് പി​ന്നാ​ലെ സ്വ​പ്‌​ന ഒ​ളി​വി​ല്‍ പോ​യി​രു​ന്നു. കൊ​ച്ചി​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും സ്വ​പ്ന​യെ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല.

മോൻസൺ സഹായിച്ചോ?

ബംഗ​ളൂ​രു​വി​ല്‍ വ​ച്ചാ​ണ് പി​ന്നീ​ട് എ​ന്‍​ഐ​എ സം​ഘം സ്വ​പ്‌​ന​യെ പി​ടി​കൂ​ടി​യ​ത്. പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സ്വ​പ്‌​ന കേ​ര​ളം വി​ട്ട​തെ​ന്ന് അ​ന്ന് ആ​രോ​പ​ണ​വും ഉ​യ​ര്‍​ന്നി​രു​ന്നു. ഉ​ന്ന​ത പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രു​മാ​യും രാ​ഷ്‌ട്രീയ​ക്കാ​രു​മാ​യും അ​ടു​പ്പ​മു​ള്ള മോ​ന്‍​സ​ന്‍, സ്വ​പ്ന​യെ സൗ​ഹൃ​ദ​ വ​ല​യ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നു​ള്ള സാ​ധ്യ​ത കേ​ന്ദ്ര​ ഏ​ജ​ന്‍​സി​ക​ള്‍ ത​ള്ളു​ന്നി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മോ​ന്‍​സ​ന്‍റെ ബ​ന്ധ​മു​പ​യോ​ഗി​ച്ചു സ്വ​പ്‌​ന ര​ക്ഷ​പ്പെ​ട്ടെ​ന്ന സം​ശ​യം ബല​പ്പെ​ടു​ന്ന​ത്. ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​നാ​ണ് ക​സ്റ്റം​സ് സി​ഡി​ആ​ര്‍ പ​രി​ശോ​ധി​ക്കു​ന്ന​ത്.