സ്മൃ​തി ഇ​റാ​നിയെ അന്പരപ്പിച്ചു സുരേഷ് ഗോപിയുടെ മധുര സമ്മാനം!
Friday, October 8, 2021 9:23 AM IST
തൊ​ടു​പു​ഴ: കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി കിട്ടിയ സമ്മാനത്തിന്‍റെ മാധുര്യത്തിൽ അന്പരന്നിരിക്കുകയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. നടനും എംപിയുമായ സുരേഷ് ഗോപിയാണ് സ്മൃതിക്കു മധുരിക്കുന്ന സമ്മാനം നൽകിയത്. ഇ​ടു​ക്കി​യി​ൽ ഉ​ത്പാ​ദി​പ്പി​ച്ച ശുദ്ധമായ തേ​ൻ ആണ് കേ​ന്ദ്ര​മ​ന്ത്രിക്കു സു​രേ​ഷ് ഗോ​പി എം​പി കൈ​മാറിയത്.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മേ​ജ​ർ ഹ​ണി മി​ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം നി​ർ​മി​ച്ച തേ​നാ​ണ് കേ​ന്ദ്ര​മ​ന്ത്രി​ക്കു സ​മ്മാ​നി​ച്ച​ത്. "സ്മൃ​തി കേ​രം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ടു​ക്കി​യി​ലെ​ത്തി​യ സു​രേ​ഷ് ഗോ​പി​ക്കു ഹൈ​റേ​ഞ്ച് തേ​നീ​ച്ച പ​രി​പാ​ല​ന കേ​ന്ദ്രം ഉ​ട​മ തൊ​പ്പി​പ്പാ​ള തു​ണ്ടി​വ​യ​ലി​ൽ ടി.​കെ. രാ​ജു​വാ​ണ് തേ​ൻ ന​ൽ​കി​യ​ത്.

കേ​ര​ള​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യ മേ​ജ​ർ ഹ​ണി​മി​ഷ​ന്‍റെ ഭാ​ഗ​മാ​യി 6,000 തേ​നീ​ച്ച​പ്പെ​ട്ടി​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി​യ​ത് ഇ​ദ്ദേ​ഹ​മാ​യി​രു​ന്നു. ഇ​ടു​ക്കി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്റ്റേ​ജി​ലെ​ത്തി തേ​നും മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​മ​ട​ങ്ങി​യ പാ​യ്ക്ക​റ്റ് കൈ​മാ​റു​ക​യാ​യി​രു​ന്നു. ഇ​തു കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​ക്ക് കൈ​മാ​റു​മെ​ന്ന് എം​പി ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. 2017-ലാ​ണ് തേ​ൻ ഉ​ത്പാ​ദ​നം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ പ്ര​ഥ​മ മേ​ജ​ർ ഹ​ണി മി​ഷ​ൻ പ​ദ്ധ​തി സം​സ്ഥാ​ന​ത്ത് ആ​രം​ഭി​ച്ച​ത്.

ആ​റ​ന്മു​ള​യി​ൽ ന​ട​ന്ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത​തു കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യാ​യി​രു​ന്നു. 1.15 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ആ​ദി​വാ​സി​ക​ള​ട​ക്കം 600-ഓ​ളം വ​രു​ന്ന ക​ർ​ഷ​ക​ർ​ക്കാ​ണ് സ്വ​യം തൊ​ഴി​ലി​നാ​യി തേ​നീ​ച്ച​കോ​ള​നി​ക​ൾ കൈ​മാ​റി​യ​ത്. കൂ​ടു​ക​ൾ നി​ശ്ചി​ത സ​മ​യ​ത്തി​നു മു​ന്പ് നി​ർ​മി​ച്ചു ന​ൽ​കി​യ​ത് രാ​ജു​വാ​യി​രു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ തൊ​ഴി​ൽ​ദാ​ന പ​ദ്ധ​തി പ്ര​കാ​രം ല​ഭി​ച്ച 25 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു രാ​ജു​വി​ന്‍റെ ഹ​ണി ന​ഗ​റി​ൽ തേ​ൻ ശു​ചീ​ക​ര​ണ പ്ലാ​ന്‍റും സ്ഥാ​പി​ച്ചു. പ​ദ്ധ​തിപ്ര​കാ​രം ന​ൽ​കി​യ കൂ​ടു​ക​ളി​ൽനി​ന്നു​ള്ള തേ​ൻ ക​ർ​ഷ​ക​ർ​ക്കു മി​ക​ച്ച വി​ല ന​ൽ​കി ശേ​ഖ​രി​ച്ച ശേ​ഷം ശു​ചീ​ക​രി​ച്ചു മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി വി​പ​ണി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ഇ​പ്ര​കാ​രം ഉ​ത്പാ​ദി​പ്പി​ച്ച തേ​നാ​ണ് കേ​ന്ദ്ര​മ​ന്ത്രി​ക്കു കൈ​മാ​റാ​നാ​യി സു​രേ​ഷ്ഗോ​പി​യെ ഏ​ൽ​പ്പി​ച്ച​ത്. 2017 ലാ​ണ് തേ​നീ​ച്ച പ​രി​പാ​ല​നം കൃ​ഷി​യാ​യി സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച​ത്.