ഒറ്റപ്പാലം: 22-ാമത് സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവം ഇന്ന് ഒറ്റപ്പാലത്തു തുടങ്ങും. മൂന്നുദിവസം ഏഴു വേദികളിലായി നടക്കുന്ന കലോത്സവത്തിൽ സംസ്ഥാനത്തെ ഭിന്നശേഷികളുള്ള 1500-ൽ അധികം വിദ്യാർഥികൾ പങ്കെടുക്കും. ഒറ്റപ്പാലം എൻഎസ്എസ് കെപിടി എച്ച്എസ്എസിൽ രാവിലെ ഒമ്പതിന് തുടങ്ങുന്ന കലോത്സവം നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
പി. ഉണ്ണി എംഎൽഎ അധ്യക്ഷത വഹിക്കും. വി.കെ. ശ്രീകണ്ഠൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, നഗരസഭാ ചെയർമാൻ എൻ. നാരായണൻ നമ്പൂതിരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശിവരാമൻ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ. ജീവൻ ബാബു, സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ എന്നിവർ പങ്കെടുക്കും. മാനസിക വെല്ലുവിളി നേരിടുന്നവർ (എംസി), ഹിയറിംഗ് ഇംപെയേർഡ് (എച്ച്ഐ) എന്നിങ്ങനെ എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലാണ് മത്സരം നടക്കുക.
കലോത്സവത്തിൽ ഇന്ന്
വേദി 1 (ഗ്രൗണ്ട് ഓഡിറ്റോറിയം)
മോഹിനിയാട്ടം (എംസി), നാടോടി നൃത്തം (എംസി), സംഘനൃത്തം (എംസി).
വേദി 2 (ഗ്രൗണ്ട് ഓഡിറ്റോറിയം)
ഒപ്പന (എച്ച്ഐ എച്ച്എസ്, എച്ച്എസ്എസ്), മൈം (എച്ച്ഐ എച്ച്എസ്, എച്ച്എസ്എസ്).
വേദി 3 (ഓഡിറ്റോറിയം)
മോണോ ആക്ട് (എച്ച്ഐ ആണ്, പെണ് എച്ച്എസ്, എച്ച്എസ്എസ്), ദേശീയഗാനം (എച്ച്ഐ എച്ച്എസ്, എച്ച്എസ്എസ്).
വേദി 4 (വിഎച്ച്എസ്ഇ. ലബോറട്ടറി ബ്ലോക്കിനുസമീപം)
ലളിതഗാനം (എംസി), സംഘഗാനം (എംസി), ദേശഭക്തിഗാനം (എംസി), ഉപകരണസംഗീതം (എംസി).
വേദി 5 (വിഎച്ച്എസ് ഹാൾ)
പദ്യംചൊല്ലൽ (എച്ച്ഐ എച്ച് എസ്, എച്ച്എസ്എസ്)
വേദി 6 (ക്ലാസ് റൂം)
ചിത്രരചന പെൻസിൽ (എംസി), ചിത്രരചന ജലച്ചായം (എംസി).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.