തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 5,405 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.42 ശതമാനം. 64,191 സാന്പിളുകളാണു പരിശോധിച്ചത്. ഇന്നലെ 96 മരണം സ്ഥിരീകരിച്ചു. പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 307 മുൻ മരണങ്ങളും കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ ആകെ മരണം 40,535 ആയി. ഇന്നലെ 4,538 പേർ രോഗമുക്തി നേടി. 44,124 പേരാണു നിലവിൽ ചികിത്സയിൽ കഴിയുന്നത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 988, എറണാകുളം 822, കോഴിക്കോട് 587, തൃശൂർ 526, കോട്ടയം 518, കൊല്ലം 351, മലപ്പുറം 282, പത്തനംതിട്ട 253, കണ്ണൂർ 236, വയനാട് 220, ഇടുക്കി 193, പാലക്കാട് 180, ആലപ്പുഴ 162, കാസർഗോഡ് 87.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.