തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 22,946 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇത്തവണ പ്രതിദിന രോഗികളുടെ എണ്ണം ഇരുപതിനായിരത്തിനു മുകളിലെത്തുന്നത് ആദ്യമാണ്.
പരിശോധിക്കുന്നവരിൽ മൂന്നിലൊരാൾക്കു രോഗം സ്ഥിരീകരിക്കുന്ന നിരക്കിലേക്കു രോഗവ്യാപനം ഉയർന്നു. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 33.08 ശതമാനം. ഇതു വരെയുള്ള ഏറ്റവും ഉയർന്ന ടിപിആർ ആണിത്. തിരുവനന്തപുരത്ത് പ്രതിദിന രോഗികളുടെ എണ്ണം ആറായിരത്തിന് അടുത്തെത്തി. ഇന്നലെ 5,280 പേർ രോഗമുക്തി നേടി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1,21,458 ആയി.
ഇന്നലെ 18 മരണം സ്ഥിരീകരിച്ചു. ഇതുകൂടാതെ 54 മുൻ മരണങ്ങളും കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ ആകെ മരണം 50,904 ആയി.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 5,863, എറണാകുളം 4,100, കോഴിക്കോട് 2,043, തൃശൂർ 1,861, കോട്ടയം 1,476, കൊല്ലം 1,264, പാലക്കാട് 1,191, കണ്ണൂർ 1,100, മലപ്പുറം 935, പത്തനംതിട്ട 872, ആലപ്പുഴ 835, ഇടുക്കി 605, കാസർഗോഡ് 574, വയനാട് 227.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.