മ​ട്ട​ന്നൂ​ർ ന​ടു​വ​നാ​ട്ട് സി​പി​എം ഓ​ഫീ​സ് ബോം​ബെറി​ഞ്ഞും അ​ടി​ച്ചും ത​ക​ർ​ത്തു
Saturday, January 13, 2018 1:43 AM IST
മ​​​ട്ട​​​ന്നൂ​​​ർ: ന​​​ടു​​​വ​​​നാ​​​ട് ടൗ​​​ണി​​​ൽ സി​​​പി​​​എം ബ്രാ​​​ഞ്ച് ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സ് ബോം​​​ബെ​​​റി​​​ഞ്ഞു ത​​​ക​​​ർ​​​ത്തു. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ നാ​​​ലോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ബോം​​​ബെ​​​റി​​​ഞ്ഞ​​ശേ​​​ഷം അ​​​ക്ര​​​മിസം​​​ഘം ഓ​​​ഫീ​​​സ് അ​​​ടി​​​ച്ചുത​​​ക​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ന​​​ടു​​​വ​​​നാ​​​ട് ടൗ​​​ണി​​​ൽ പാ​​​ർ​​​ട്ടി ഓ​​​ഫീ​​​സാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന എ​​​കെ​​​ജി സ്മാ​​​ര​​​ക മ​​​ന്ദി​​​ര​​​ത്തി​​​നു നേ​​​രേ​​​യാ​​​ണ് അ​​​ക്ര​​​മം ന​​​ട​​​ന്ന​​​ത്.

അ​​​ക്ര​​​മ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ന​​​ടു​​​വ​​​നാ​​​ട്, ഇ​​​രു​​​പ​​​ത്തി​​​യൊ​​​ന്നാം മൈ​​​ൽ, നി​​​ടി​​​യാ​​​ഞ്ഞി​​​രം ടൗ​​​ണു​​​ക​​​ളി​​​ൽ സി​​​പി​​​എം ഇ​​ന്ന​​ലെ ഹ​​​ർ​​​ത്താ​​​ൽ ആ​​​ച​​​രി​​​ച്ചു. ര​​​ണ്ടു മാ​​​സം മു​​​ന്പ് ന​​​വീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ഓ​​​ഫീ​​​സാ​​​ണ് ത​​​ക​​​ർ​​​ക്ക​​​പ്പെ​​​ട്ട​​​ത്.


ഓ​​​ഫീ​​​സി​​​ന്‍റെ പ​​​ത്ത് ജ​​​ന​​​ൽചി​​​ല്ലു​​​ക​​​ളും മൂ​​​ന്ന് വാ​​​തി​​​ലു​​​ക​​​ളും ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ഫ​​​ർ​​​ണി​​​ച്ച​​​റു​​​ക​​​ളും അ​​​ടി​​​ച്ചു​​ത​​​ക​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...