യു​വാ​വ് പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ചു
Monday, November 19, 2018 12:53 AM IST
ച​ങ്ങ​രം​കു​ളം: തൃ​ത്താ​ല പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി​യാ​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. ച​ങ്ങ​രം​കു​ളം പാ​വി​ട്ട​പ്പു​റം സ്വ​ദേ​ശി കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ ഉ​മൈ​ർ(25)​ആ​ണ് മു​ങ്ങി മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം വെ​ള്ളി​യാം​ക​ല്ല് പാ​ല​ത്തി​ന് സ​മീ​പ​ത്ത് കു​ളി​ക്കാ​നി​റ​ങ്ങി​യ ഉ​മൈ​റി​നെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പ​ടി​ഞ്ഞാ​റ​ങ്ങാ​ടി ഇ​സ്‌​ലാ​ഹി​യ സ്ക്കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ കൂ​ടി​യാ​ണ് മ​രി​ച്ച ഉ​മൈ​ർ. പ​ട്ടാ​ന്പി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം തൃ​ത്താ​ല പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തും. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ട് കൊ​ടു​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.