ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടണം: ജാഗ്രതാസമിതി
Thursday, December 13, 2018 2:16 AM IST
ച​ങ്ങ​നാ​ശേ​രി: ഭാ​ര​ത​ത്തി​ന്‍റെ സ​മു​ന്ന​ത​മാ​യ ഭ​ര​ണ​ഘ​ട​ന​യും അ​തി​ന്‍റെ മൂ​ല്യ​ങ്ങ​ളും സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്വ​വും സം​ര​ക്ഷി​ക്കു​ന്ന ഭ​ര​ണ​കൂ​ട​ങ്ങ​ൾ ഭാ​ര​ത​ത്തി​ലു​ണ്ടാ​ക​ണ​മെ​ന്നും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ജാ​ഗ്ര​താ​സ​മി​തി.

അ​തി​രൂ​പ​ത കേ​ന്ദ്ര​ത്തി​ൽ പി​ആ​ർ​ഒ അ​ഡ്വ. ജോ​ജി ചി​റ​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം വി​കാ​രി ജ​ന​റാ​ൾ റ​വ.​ഡോ.​തോ​മ​സ് പാ​ടി​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജാ​ഗ്ര​താ​സ​മി​തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ.​ആ​ന്‍റ​ണി ത​ല​ച്ചെ​ല്ലൂ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. സി​ബി​സി​ഐ ഡ​യ​ലോ​ഗ് ആ​ൻ​ഡ് എ​ക്യു​മെ​നി​സം ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ത​നാ​യ റ​വ.​ഡോ.​ജോ​ബി ക​റു​ക​പ്പ​റ​ന്പി​ലി​നെ യോ​ഗം അ​നു​മോ​ദി​ച്ചു.

സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​റൂ​ബി​ൾ രാ​ജ്, കു​ര്യ​ച്ച​ൻ പു​തു​ക്കാ​ട്ടി​ൽ, അ​ഡ്വ. പി.​പി.​ജോ​സ​ഫ്, അ​ഡ്വ. ജോ​ർ​ജ് വ​ർ​ഗീ​സ്, ജോ​ബി പ്രാ​ക്കു​ഴി, ടോം ​ജോ​സ​ഫ്, ലി​ബി​ൻ കു​ര്യാ​ക്കോ​സ്, ഡൊ​മി​നി​ക് വ​ഴീ​പ​റ​ന്പി​ൽ, കെ.​വി.​സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.