ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂടി
ഇ​ന്ധ​ന​വി​ല  വീ​ണ്ടും കൂടി
Wednesday, January 16, 2019 12:29 AM IST
കൊ​​​ച്ചി: ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ൽ വീ​​​ണ്ടും വ​​​ർ​​​ധ​​​ന. പെ​​​ട്രോ​​​ളി​​​ന് 29 പൈ​​​സ​​​യു​​​ടെ​​​യും ഡീ​​​സ​​​ലി​​​ന് 30 പൈ​​​സ​​​യു​​​ടെ​​​യും വ​​​ർ​​​ധ​​​ന​​​യാ​​​ണ് ഇ​​​ന്ന​​​ലെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. കൊ​​​ച്ചി​​​യി​​​ൽ ഒ​​​രു ലി​​​റ്റ​​​ർ പെ​​​ട്രോ​​​ളി​​​ന്‍റെ വി​​​ല 72.20 രൂ​​​പ​​​യും ഡീ​​​സ​​​ലി​​ന് 67.98 രൂ​​​പ​​​യു​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പെ​​​ട്രോ​​​ളി​​ന് 73.59 രൂ​​​പ​​​യും ഡീ​​​സ​​​ലി​​ന് 69.27 രൂ​​​പ​​​യു​​​മാ​​​യ​​​പ്പോ​​​ൾ കോ​​​ഴി​​​ക്കോ​​​ട് പെ​​​ട്രോ​​​ൾ വി​​​ല 72.46 രൂ​​​പ​​​യും ഡീ​​​സ​​​ൽ വി​​​ല 68.24 രൂ​​​പ​​​യു​​​മാ​​​ണ്. ഒ​​​രാ​​​ഴ്ച​​​യ്ക്കി​​​ടെ ര​​​ണ്ടു​ രൂ​​​പ​​​യി​​​ലേ​​​റെ​​​യാ​​​ണ് ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ലു​​​ണ്ടാ​​​യ വ​​​ർ​​​ധ​​​ന. തി​​​ങ്ക​​​ളാ​​​ഴ്ച പെ​​​ട്രോ​​​ളി​​​ന് 39 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 51 പൈ​​​സ​​​യും വ​​​ർ​​​ധി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.