ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ അഗ്നിബാധ തുടരുന്നു, പുകയിൽ മുങ്ങി കൊച്ചി നഗരം; മംഗളവനത്തിലും തീപിടിത്തം
ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ അഗ്നിബാധ തുടരുന്നു, പുകയിൽ മുങ്ങി കൊച്ചി നഗരം; മംഗളവനത്തിലും തീപിടിത്തം
Sunday, February 24, 2019 1:38 AM IST
കൊ​​​ച്ചി: കോ​​​ർ​​​പറേ​​​ഷ​​​ന്‍റെ ബ​​​ഹ്മ​​​പു​​​രം മാ​​​ലി​​​ന്യ പ്ലാ​​​ന്‍റി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു ക​​​ന​​​ത്ത പു​​​ക​​​യി​​​ൽ മു​​​ങ്ങി കൊ​​​ച്ചി. വൈ​​​റ്റി​​​ല, ക​​​ട​​​വ​​​ന്ത്ര, ച​​​ന്പ​​​ക്ക​​​ര, സൗ​​​ത്ത് തു​​​ട​​​ങ്ങി​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും സ​​​മീ​​​പ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​മാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ക​​​ന​​​ത്ത പു​​​ക വ്യാ​​​പി​​​ച്ച​​​ത്. പ​​​ല​​​ർ​​​ക്കും ശ്വാ​​​സ​​​ത​​​ട​​​സം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ശാ​​​രീ​​​രി​​​ക അ​​​സ്വ​​​സ്ഥ​​​ത അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത് പ​​​രി​​​ഭ്രാ​​​ന്തി​​​ക്കും ഇ​​​ട​​​യാ​​​ക്കി.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ​​​തോ​​​ടെ ബ്ര​​​ഹ്മ​​​പു​​​രം മാ​​​ലി​​​ന്യ​​​പ്ലാ​​​ന്‍റി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ പു​​​ക​​​യാ​​​ണ് കൊ​​​ച്ചി​​​യി​​​ൽ വ്യാ​​​പി​​​ച്ച​​​തെ​​​ന്ന് മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ർ​​​ഡ്, ഫ​​​യ​​​ർ​​​ഫോ​​​ഴ്സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും വ്യ​​​ക്ത​​​മാ​​​ക്കി.

മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ ക​​​ഴി​​​ഞ്ഞി​​​ട്ടും മാ​​​ലി​​​ന്യ പ്ലാ​​​ന്‍റി​​​ലെ തീ ​​​പൂ​​​ർ​​​ണ​​​മാ​​​യും കെ​​​ടു​​​ത്താ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത​​​തു പ്ര​​​തി​​​സ​​​ന്ധി വ​​​ർ​​​ധി​​​പ്പി​​​ച്ചു. ഇ​​​തി​​​നി​​​ടെ, സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​ട​​​പെ​​​ട്ട ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ മു​​​ഹ​​​മ്മ​​​ദ് സ​​​ഫീ​​​റു​​​ള്ള​​​യ്ക്ക് മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ർ​​​ഡ് റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ചു.


റ​വ​ന്യു വ​കു​പ്പ് റി​പ്പോ​ർ​ട്ട് തേ​ടി


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബ്ര​​​ഹ്മ​​​പു​​​രം തീ​​​പി​​​ടിത്തത്തെ പറ്റി റ​​​വ​​​ന്യു മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​സ് എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ക​​​ള​​​ക്ട​​​റോ​​​ടു റി​​​പ്പോ​​​ർ​​​ട്ട് തേ​​​ടി. അ​​​ട്ടി​​​മ​​​റി സാ​​​ധ്യ​​​ത​​യ​​​ട​​​ക്കം അ​​​ന്വേ​​​ഷി​​​ച്ച് ഉ​​​ട​​​ൻ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​നാ​​​ണു നി​​​ർ​​​ദേ​​​ശം. ‌പ്രാ​​​ഥ​​​മി​​​ക റി​​​പ്പോ​​​ർ​​​ട്ട് ക​​​ള​​​ക്ട​​​ർ ഇ​​​ന്നു സ​​​മ​​​ർ​​​പ്പി​​​ക്കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന.


മംഗളവനത്തിലും തീ

കൊ​​​ച്ചി: ബ്ര​​​ഹ്മ​​​പു​​​രം മാ​​​ലി​​​ന്യ പ്ലാ​​​ന്‍റി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച​​​യു​​​ണ്ടാ​​​യ വ​​​ൻ തീ​​പി​​ടി​​ത്ത​​ത്തി​​നു പി​​​ന്നാ​​​ലെ കൊ​​ച്ചി ന​​​ഗ​​​ര​​​ത്തി​​​ൽ സ്ഥി​​​തി ചെ​​​യ്യു​​​ന്ന പ​​​ക്ഷി​​​സ​​​ങ്കേ​​​ത​​​മാ​​​യ മം​​​ഗ​​​ള​​​വ​​​ന​​​ത്തോ​​​ടു ചേ​​​ർ​​​ന്നു ഇ​​ന്ന​​ലെ വ​​ൻ തീ​​​പി​​​ടി​​ത്ത​​മു​​ണ്ടാ​​യി.

മം​​​ഗ​​​ള​​​വ​​​ന​​​ത്തി​​​ന്‍റെ ഓ​​​ൾ​​​ഡ് റെ​​​യി​​ൽ​​​വേ സ്റ്റേ​​​ഷ​​​നോ​​​ട് ചേ​​​ർ​​​ന്നു​​ള്ള ഇ​​​ആ​​​ർ​​​ജി റോ​​​ഡി​​​ലെ ഒ​​​രാ​​​ൾ പൊ​​​ക്ക​​​ത്തി​​​ലു​​ള്ള പു​​​ൽ​​​പ്പ​​​ട​​​ർ​​​പ്പി​​​ന് ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം 5.15ഓ​​​ടെ തീ​​പി​​​ടി​​​ച്ചു. അ​​ഗ്നി​​ര​​ക്ഷാ സേ​​ന​​യുടെ മൂ​​​ന്നു യൂ​​​ണി​​​റ്റു​​​ക​​​ൾ ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​റോ​​​ളം ശ്ര​​​മി​​​ച്ചാ​​​ണു തീ​​യ​​ണ​​ച്ച​​ത്. മം​​ഗ​​ള​​വ​​ന​​ത്തി​​നു സ​​​മീ​​​പ​​ത്തു താ​​മ​​സി​​ക്കു​​ന്ന നാ​​​ടോ​​​ടി​​​ക​​​ൾ വ​​ലി​​ച്ചെ​​റി​​ഞ്ഞ സി​​ഗ​​ര​​റ്റ് കു​​റ്റി​​യി​​ൽ നി​​ന്നാണു തീ ​​​പ​​ട​​ർ​​ന്ന​​തെ​​ന്നു കരുതുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.